Earthquake: ജമ്മു-കശ്മീരിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 4.2 തീവ്രത
ജ മ്മു-കശ്മീർ മേഖലയിൽ ഭൂചലനം തുടച്ചയാവുന്നു. ഇന്ന് പുലര്‍ച്ചെയും ഭൂചനം അനുഭവപ്പെട്ടു.
New Delhi: ജ മ്മു-കശ്മീർ മേഖലയിൽ ഭൂചലനം തുടച്ചയാവുന്നു. ഇന്ന് പുലര്‍ച്ചെയും ഭൂചനം അനുഭവപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഭൂചലനം ഉണ്ടാവുന്നത്. ഇന്ന് ഉണ്ടായ ഭൂചലനത്തിന്‍റെ 4.2 ആണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ലെഹ്ലെ ആല്ചിയാണ് Epic Centre.
എന്നാല്‍, ഹിമാലയൻ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ചലനങ്ങളാണ് (Earthquake) ജമ്മു-കശ്മീരിലും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും അസമിലും നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം, ഉത്തരാഖണ്ഡിലെ ജോഷിമഠിൽ അനുഭവപ്പെട്ട ഭൂചലനത്തിന് ൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാല്‍, അസമിലുണ്ടായ ഭൂചലനത്തിന്‍റെ തീവ്രത റിക്ടർ സ്‌കെയിലിൽ 4 ആണ് രേഖപ്പെടുത്തിയത്.
Also Read: Bhupendra Patel: ഭൂപേന്ദ്ര പട്ടേൽ ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കും
കഴിഞ്ഞ ഒന്നരവർഷത്തിനിടെ തീവ്രത കുറഞ്ഞ ഏകദേശം ഇരുപത്തിയഞ്ചിലേറെ തുടർ ഭൂചലനങ്ങളാണ് ഹിമാലയൻ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഏറ്റവും കൂടുതൽ തീവ്രത അനുഭവപ്പെട്ടത് മിസോറം-അരുണാചൽ മേഖലയിലാണ്. ഭൂചലനങ്ങള്‍ക്ക് 5.1 വരെയാണ് തീവ്രത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...