Earthquake: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം: 5.8 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല
Earthquake In Andaman and Nicobar Island: ഇന്ന് പുലർച്ചെ 12:53 നായിരുന്നു ഭൂചലനം നടന്നത്. 69 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട് ചെയ്യുന്നത്.
Earthquake in Andaman Nicobar: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 12:53 നായിരുന്നു ഭൂചലനം നടന്നത്. 69 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ജൂലൈ 9 ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ബേയുടെ തെക്കുകിഴക്ക് ഭാഗത്ത് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് റിപ്പോർട്ട് ചെയ്തിരുന്നു. രാത്രി 7: 39 ന് കാംബെൽ ഉൾക്കടലിൽ 70 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...