ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യ്ക്കെതിരെ പരിഹാസവുമായി നരേന്ദ്രമോദി. ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നിവയിലെല്ലാം ഇന്ത്യ ഉണ്ടെന്നും അതുകൊണ്ടു തന്നെ ഇതിൽ ഒന്നും വലിയ കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍  മണിപ്പുര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ വൻ ബഹളം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ രീതിയിൽ ലക്ഷ്യബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെച്ച് പ്രധാനമന്ത്രി പറഞ്ഞു. പരാജയപ്പെട്ട, അവശരായ, പ്രതീക്ഷയറ്റതോടെ  മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ എന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു.


ALSO READ: റീൽസ് ചിത്രീകരണത്തിനിടെ കാല് വഴുതി വെള്ളത്തിൽ വീണു; യുവാവിനെ കാണാനില്ല


അതേസമയം, ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനാണ് ‘ഇന്ത്യ’യുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാഥമിക ചർച്ചകൾ നടത്തി. പാർലമെന്റിൽ മറ്റു നേതാക്കളെ കണ്ട് സോണിയ ഗാന്ധി പാർലമെന്റിൽ ചർച്ച നടത്തുന്നുണ്ട്. നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖർഗെ ചർച്ച നടത്തും. മണിപ്പുരിലെ സംഘർഷഭരിതമായ അവസ്ഥകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ സംസാരിക്കാൻ നിർബന്ധിതമാക്കാൻ ഏറ്റവും ഉചിതമായ മാർഗം അവിശ്വാസ പ്രമേയമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.