ഉഡുപ്പി: ഞായറാഴ്ച കൊല്ലൂരിലെ അരസിനഗുണ്ടി വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ പാറയിൽ നിന്ന് വീണ് കാണാതായ ശിവമോഗയിലെ ഭദ്രാവതി സ്വദേശിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. അരസിനഗുണ്ടി വെള്ളച്ചാട്ടം നിരീക്ഷിക്കുന്നതിനിടെ 23 കാരനായ ശരത് പാറയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൗപർണിക നദിയുടെ ഒഴുക്കിൽ പെട്ട് ഒലിച്ചു പോവകയായിരുന്നു എന്നാണ് റിപ്പോർട്ട്.
VIDEO | A man died in Karnataka's Udupi after falling into an overflowing waterfall. pic.twitter.com/gP1q1L6EG7
— Press Trust of India (@PTI_News) July 24, 2023
അപകടത്തിൽപ്പെട്ടയാൾ സുഹൃത്തിനൊപ്പം കാറിൽ വെള്ളച്ചാട്ടത്തിനെത്തിയെന്നാണ് വിവരം. പാറപ്പുറത്ത് നിൽക്കുകയായിരുന്ന ഇയാൾ സുഹൃത്ത് വീഡിയോ പകർത്തുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. ഈ വീഴ്ചയുടെ വീഡിയോ വൈറലായിരിക്കുകയാണ്. പൊതുവെ ആളുകൾ പോകാത്ത സ്ഥലത്തേക്കാണ് ഇവർ പോയതെന്നും വിവരമുണ്ട്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ,ഫയർ ആന്റ് എമർജൻസി സർവീസ് വിഭാഗം ജീവനക്കാരും പോലീസും രക്ഷാപ്രവർത്തനം നടത്തുന്നു. കൊല്ലൂർ പോലീസ് സ്റ്റേഷനിൽ യുവാവിനെ കാണാതായതായി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...