ന്യൂഡൽഹി: രാജ്യത്തെ അടുത്ത വർഷത്തെ സാമ്പത്തിക വളർച്ച 6.9 ശതമാനം മുതൽ 7.5 ശതമാനം വരെയായിരിക്കുമെന്ന്​ സാമ്പത്തിക സർവേ റിപ്പോർട്ട്​ ​. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നുണ്ട്​. 


നോട്ട്​ പിൻവലിക്കൽ മുലം  സമ്പദ്​വ്യവസ്​ഥയിൽ താൽകാലികമായി പ്രശ്​നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ദീർഘകാലത്തിൽ ഇത്​ ഗുണകരമാവുമെന്നും സർവേ പറയുന്നു. സർക്കാറി​ന്‍റെ എല്ലാവിധ ധനസഹായങ്ങളും ബാങ്ക്​ വഴി നൽകാനും നിർദ്ദേശമുണ്ട്​. നോട്ട്​ പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പ്രശ്​നങ്ങൾ എപ്രിൽ മാസത്തിൽ പരിഹരിക്കാൻ കഴിയുമെന്നും സാമ്പത്തിക സർവേ പ്രത്യാശ പ്രകടിപ്പിച്ചു.