ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ നടപ്പു സാമ്പത്തിക വർഷം വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക സർവേ. ചീഫ് ഇക്കണോമിക് അഡ്വൈസർ (സിഇഎ) വി അനന്തനാ​ഗേശ്വരൻ സാമ്പത്തിക വകുപ്പുമായി ചേർന്ന് നടത്തിയ സർവേയിലാണ് രാജ്യം 6.5 മുതൽ ഏഴ് ശതമാനം വരെ വളർച്ച നേടുമെന്ന് അനുമാനിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആ​ഗോള സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലാണങ്കിലും രാജ്യം 2023-2024 സാമ്പത്തിക വർഷം മികച്ച സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു. ഐടി മേഖലയിലും കാർഷിക മേഖലയിലും ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലും ഈ വർഷം ഉയർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ.


നിലവിലെ ജിഡിപി കോവിഡ് മഹാമാരിക്ക് മുമ്പുള്ള സാമ്പത്തിക വർഷത്തിന് അടുത്താണ്. അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്ന് ചെലവുകുറവിൽ ഇറക്കുമതി സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ജാ​ഗ്രത വേണമെന്നും സർവേയിൽ വ്യക്തമാക്കുന്നു.


വൻകിട ഫാക്ടറികളും അടിസ്ഥാന സൗകര്യ പദ്ധതികളും നിർമിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച നിയമത്തിന്റെ പരിഷ്കാരം ഏറെക്കാലമായി കാത്തിരിക്കുന്നതാണെന്നും ഇത് പദ്ധതികളെ തടസപ്പെടുത്തുന്നതാണെന്നും സർവേയിൽ പരാമർശിക്കുന്നുണ്ട്. ഉയർന്ന പലിശനിരക്കും വികസിത രാജ്യങ്ങളും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ മൂലം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നത് വെല്ലുവിളിയാകുമെന്ന് സർവേയിൽ വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.