സാമ്പത്തിക തട്ടിപ്പ് കേസിൽ ലീന മരിയ പോളിനെ ED ചോദ്യം ചെയ്തു
200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ ED ചോദ്യം ചെയ്തു.
ചെന്നൈ: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു (Extortion case) നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ (Sukesh Chandrasekhar) പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ (Leena Maria Paul) ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate). മണിക്കൂറുകളോളമാണ് ലീനയെ ഇ.ഡി (ED) ചോദ്യം ചെയ്തത്. തിഹാർ ജയിലിൽ കഴിയവേ ആണ് സുകാഷ് ചന്ദ്രശേഖർ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തിട്ടുണ്ട്. 10 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്.
ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്.
Also Read: Beauty parlor shootout case:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തില്‍പെട്ടവര്‍ ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് നടത്തിയത് സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഈ ബ്യൂട്ടി പാര്‍ലറില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.സുകാഷ് തിഹാറിലായതിന് ശേഷമാണ് ലീന കടവന്ത്രയിൽ ബ്യൂട്ടി പാര്‍ലർ ആരംഭിച്ചത്.
Also Read: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രവി പൂജാരി
റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...