Beauty parlor firing case: പൊലീസിനും നടി ലീന മരിയ പോളിനും എതിരെ ഭീഷണി സന്ദേശം അയച്ച് കൊച്ചി ബ്യൂട്ടിപാർലർ കേസിലെ പ്രതി നിസാം

ലീന മരിയ പോൾ എവിടെ പോയാലും പിന്തുടരുമെന്നാണ് വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 06:18 PM IST
  • പൊലീസിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചു
  • വാട്സ്ആപ്പിലാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ശബദ് സന്ദേശം അയച്ചിരിക്കുന്നത്
  • കേസിലെ മുഖ്യപ്രതികളായ ഡോ. അജാസ്, നിസാം എന്നിവർ വിദേശത്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്
  • ലീന മരിയ പോളിനോട് തരാനുള്ള പണം തരാൻ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്
Beauty parlor firing case: പൊലീസിനും നടി ലീന മരിയ പോളിനും എതിരെ ഭീഷണി സന്ദേശം അയച്ച് കൊച്ചി ബ്യൂട്ടിപാർലർ കേസിലെ പ്രതി നിസാം

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിൽ (Beauty parlor firing case) പൊലീസിനെയും നടി ലീന മരിയ പോളിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ കഴിയുന്ന പ്രതി നിസാം. ലീന മരിയ പോൾ എവിടെ പോയാലും പിന്തുടരുമെന്നാണ് വാട്സ്ആപ്പ് സന്ദേശത്തിൽ (Whatsapp message) പറയുന്നത്.

പൊലീസിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചു. വാട്സ്ആപ്പിലാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ശബദ് സന്ദേശം അയച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ ഡോ. അജാസ്, നിസാം എന്നിവർ വിദേശത്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ലീന മരിയ പോളിനോട് തരാനുള്ള പണം തരാൻ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. രവി പൂജാരിയെ ഇനി ആവശ്യമില്ലെന്നും സന്ദേശത്തിൽ പറയുന്നു. രവി പൂജാരി (Ravi Pujari) ഫോൺ വിളിക്കുക മാത്രമാണ് ചെയ്തത്. ഇനി അയാളെ ആവശ്യമില്ലെന്ന് ശബദ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ALSO READ: Beauty parlor shootout case:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

അതേസമയം, ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കോടതി നടപടികൾക്ക് ശേഷം എടിഎസ് സംഘം പ്രതിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രവി പൂജാരിയിൽനിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് (Crime branch) ഉദ്യോഗസ്ഥർ പറഞ്ഞു.  മാത്രമല്ല കസ്റ്റഡിയിലിരിക്കെ രവി പൂജാരി കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്.   ഇയാൾക്ക് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന മറ്റ്  പ്രതികളെ രാജ്യത്തെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

ALSO READ: Beauty parlor shootout case: വെടിവെപ്പിൽ പങ്കില്ല; നടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി രവി പൂജാരി

2018 ഡിസംബർ പതിനഞ്ചിനാണ് കടവന്ത്രയിലെ ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിലായ ഇയാളെ കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെത്തിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെങ്കിലും മുംബൈ പൊലീസ് പ്രതിയെ വിട്ടുനൽകിയില്ല.  കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം എട്ട് വരെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു രവി പൂജാരി. ചോദ്യം ചെയ്യലിനിടെ നടിയെ ഫോണിൽ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സമ്മതിച്ച രവി പൂജാരി തനിക്ക് ബ്യൂട്ടി പാർലറിലെ വെടിവെപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News