ED Raid In Delhi: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയുള്ള നടപടികള്‍ കൂടുതല്‍  ശക്തമാക്കി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ആം ആദ്മി പാർട്ടി നേതാക്കളുടേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറിയുടെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തുകയാണ്. ഡൽഹി എക്സൈസ് കുംഭകോണത്തിൽ തെളിവുകൾ നശിപ്പിച്ചതിനും മറച്ചുവെച്ചതിനും ഉൾപ്പെടെ അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിനെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇഡി ചോദ്യം ചെയ്തിരുന്നു.


Also Read: Shattila Ekadashi 2024: ഇന്ന് ഷട്തില ഏകാദശി, ഈ ദിവസം എള്ളിനുണ്ട് പ്രാധാന്യം   
 
റിപ്പോര്‍ട്ട് അനുസരിച്ച് ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളിലാണ്  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തുന്നത്. ഡൽഹി ജൽ ബോർഡ് മുൻ അംഗങ്ങളായ ശലഭ് കുമാർ, ആം ആദ്മി പാർട്ടി രാജ്യസഭാ എംപി എൻ ഡി ഗുപ്ത, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ   പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാർ തുടങ്ങിയ പ്രധാന എഎപി ഉദ്യോഗസ്ഥരുടെ വസതികളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.


 Alos Read: Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ്
 


ഇന്ന് ആം ആദ്മി പാർട്ടിയുടെ വാർത്താസമ്മേളനം നടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു റെയ്ഡ്. പത്രസമ്മേളനത്തിൽ ഇഡിയെ തുറന്നുകാട്ടുമെന്ന് എഎപി അവകാശപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ വെളിപ്പെടുത്തൽ തടയാൻ റെയ്ഡുകൾ നടത്തുകയാണെന്ന് എഎപി നേതാവും ഡൽഹി സർക്കാർ മന്ത്രിയുമായ അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


Also Read:  Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!


റെയ്ഡുകളെയും ഇഡി നടപടികളെയും ആം ആദ്മി പാർട്ടി ഭയപ്പെടുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന എക്സൈസ് അഴിമതി കേസിൽ ഇഡി കഴിഞ്ഞ രണ്ട് വർഷമായി പണമോ തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്നും ഡൽഹി സർക്കാർ മന്ത്രി ആതിഷി അവകാശപ്പെട്ടു.


"ഇഡിയുടെ ശരിയായ മുഖം ഇതാണ്, ഇഡി അവകാശപ്പെടുന്ന പല മൊഴികളും വ്യാജമാണ്. ഇഡിയുടെ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങിയാണ് തങ്ങൾ എഎപി നേതാക്കൾക്കെതിരെ മൊഴി നൽകിയതെന്ന് പല സാക്ഷികളും അവകാശപ്പെട്ടിട്ടുണ്ട്," അതിഷി ആരോപിച്ചു. വ്യാജ സാക്ഷികളുടെയും വ്യാജ മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇഡി കേസ് നടത്തുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു.


പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദിയുടെ പാർട്ടി പരാജയപ്പെടുകയാണെന്നും റെയ്ഡുകളോട് പ്രതികരിച്ച് കോൺഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. "ഇഡി, സിബിഐ, ആദായ നികുതി വകുപ്പുകൾ ബിജെപിയുടെ മുന്നണി സംഘടനകളായി പ്രവർത്തിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ്‌ ഭയപ്പെടില്ല, ഞങ്ങൾ പോരാടും", അദ്ദേഹം പറഞ്ഞു. 


എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് തവണയും ഇഡി സമൻസ് ഒഴിവാക്കിയതിന് പിന്നാലെ 
എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെതിരെ അന്വേഷണ ഏജൻസി ഡൽഹിയിലെ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. 


ഡൽഹി മദ്യനയ അഴിമതി  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏജൻസി നൽകിയ സമൻസ് പാലിക്കാത്തതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഫെബ്രുവരി 3 ന് റോസ് അവന്യൂ കോടതിയെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഫെബ്രുവറി 7 ന് ഈ കേസ് കോടതി പരിഗണിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.