ഡൽഹി: സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തെ തള്ളി ED. മൊഴി സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന് ED സുപ്രീംകോടതിയിൽ സൂചിപ്പിച്ചു. സ്വർണക്കടത്ത് വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് EDയുടെ വാദം. കേരളത്തിൽ നീതിയുക്തമായ വിചാണ നടക്കില്ലെന്നും ഇഡി ആവർത്തിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ മൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ളതാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. കേരളത്തിൽ കേസിന്റെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ഇഡി ആവർത്തിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർ ആരോപണ വിധേയരായി നിൽക്കുന്ന കേസിൽ കേരളത്തിൽ അന്വേഷണം അട്ടിമറിക്കാനും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. 


ഇഡിക്കെതിരെ കേരളാ പോലീസ് വ്യാജ FIR ഇട്ടതും ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചതും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് കേരളാ ഹൈക്കോടതി FIRഉം കമ്മീഷന്റെ പ്രവർത്തനവും റദ്ദ് ചെയ്തതായും ഇഡി കോടതിയിൽ സൂചിപ്പിച്ചു. ഇഡിയുടെ ആരോപണങ്ങൾ സാങ്കൽപ്പികമാണെന്ന് കാട്ടി സംസ്ഥാന സർക്കാരും ശിവശങ്കറും തടസ്സ ഹർജി സമർപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ ഇഡിക്കനുകൂലമായ വിധി വരികയാണെങ്കിൽ സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയും പരാജയവുമാകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.