ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ റോബര്‍ട്ട് വദ്രയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ രാവിലെ 10:30 ന് ഇഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലണ്ടന്‍, ദുബായ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ വസ്തുവകകള്‍ വാങ്ങിച്ച് കൂട്ടിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേസില്‍ ഇത് ഒന്‍പതാം തവണയാണ് വദ്രയെ ചോദ്യം ചെയ്യുന്നത്.


കേസില്‍ വദ്രയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേല്‍ ജൂലൈ 17നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹെക്കോടതി വദ്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു. 


ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട്സ് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ലണ്ടന് പുറമെ വിവിധയിടങ്ങളിലായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കള്‍ ബിനാമി ഇടപാടിലൂടെ വദ്ര സമ്പാദിച്ചതായി ഇ.ഡി വ്യക്തമാക്കിയിരുന്നു.