ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകനും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. നവംബര്‍ 13ന് മുന്‍പായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകാനാണ് ഉത്തരവ്. 2006 ലെ റെയില്‍വെ ഹോട്ടല്‍ മെയിൻറനൻസ് കരാറിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് സമന്‍സ്.
പറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകനും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. നവംബര്‍ 13ന് മുന്‍പായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകാനാണ് ഉത്തരവ്. 2006 ലെ റെയില്‍വെ ഹോട്ടല്‍ മെയിൻറനൻസ് കരാറിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് സമന്‍സ്.
കഴിഞ്ഞ ഒക്ടോബര്‍ 10 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേജ്വസി യാദവിനെ റെയില്‍വെ ഹോട്ടല്‍ അനുവദിച്ചു നല്‍കുന്നതില്‍ നടത്തിയ അഴിമതിയുമായ് ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മുന്‍പ് സി ബി ഐ ഇതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം ലാലുവിനേയും തേജ്വസിയേയും ചോദ്യം ചെയ്തിരുന്നു.
ലാലുവിന്‍റെ മക്കളും ഭാര്യയുമടക്കം കുടുംബത്തിലെ അഞ്ചു പേര്‍ക്കെതിരെ നികുതി വെട്ടിപ്പും അനധികൃത ഭൂമിയിടപാടുകളും അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. നിരവധി കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം ആദായ നികുതി വകുപ്പ് അധികൃതര്‍ മകന്‍ തേജ്വസി യാദവിനേയും ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയേയും ചോദ്യം ചെയ്തിരുന്നു.