Eid-ul-Adha 2023: എന്താണ് ബക്രീദ് ? ഈ ആഘോഷത്തിന് പിന്നിലെ പാരമ്പര്യം എന്താണ്?
Eid-ul-Adha 2023: ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം
Eid-ul-Adha 2023: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്ന രണ്ടു പ്രധാന ആഘോഷങ്ങളാണ് ഈദുൽ ഫിത്തർ, ഈദ്-ഉൽ-അദ്ഹ എന്നിവ. നോമ്പ് മാസമായ റമദാനിന്‍റെ അവസാനത്തിലാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്.
രണ്ട് പെരുന്നാളുകളിലും പൊതു പ്രാർത്ഥനയാണ് പ്രധാന ഘടകം. എന്നാല്‍, രണ്ട് പെരുന്നളിലും ഉണ്ടാക്കുന്ന വിഭവങ്ങള്‍ വ്യത്യസ്തമാണ്. അതായത്, സേമിയ അല്ലെങ്കില്‍ പായസമാണ് ഈദുൽ ഫിത്തറിന് പ്രധാനം. അതിനാല്‍ ഈദുൽ ഫിത്തര്‍ മീട്ടി ഈദ് (മധുര ഈദ്) എന്നും അറിയപ്പെടുന്നു. എന്നാല്‍, ഈദ് ഉൽ അദ്ഹയെ ബഖ്റ ഈദ് അല്ലെങ്കിൽ നംകീൻ (ഉപ്പു) ഈദ് എന്ന് വിളിക്കുന്നു, കാരണം ഈദ് ഉൽ അദ്ഹയില്‍ നിര്‍മ്മിക്കുന്ന വിഭവങ്ങള്‍ പൊതുവേ ഉപ്പുള്ളതും ബലിമൃഗത്തിന്‍റെ മാംസം കൊണ്ട് നിർമ്മിച്ചവയുമായിരിയ്ക്കും.
Also Read: Mars Transit 2023: ചൊവ്വയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് ദുരിതം, ജൂലൈ 1 മുതൽ പ്രശ്നങ്ങള്‍
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ബലിപെരുന്നാള്‍ എന്നും ഇതിന് പേരുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് എന്ന വിശേഷണം രൂപംകൊണ്ടത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം.
ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലം മക്കള്‍ ഇല്ലായിരുന്നു. വാര്‍ദ്ധക്യകാലത്ത് ഇബ്രാഹിം നബിക്ക് ഒരു പുത്രനെ നല്‍കി ദൈവം അനുഗ്രഹിച്ചു. പിന്നീട് ഇബ്രാഹിം നബിയുടെ വിശ്വാസത്തെ പരീക്ഷിക്കാന്‍ ദൈവം തീരുമാനിച്ചു. വാര്‍ദ്ധക്യകാലത്ത് ജനിച്ച ഏക പുത്രനായ ഇസ്മായിലിനെ ദൈവം തനിക്ക് ബലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ദൈവത്തിന്‍റെ കല്‍പന അനുസരിച്ച് മകനെ ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതന്‍ പ്രത്യക്ഷപ്പെടുകയും മകന്‍റെ സ്ഥാനത്ത് കുറ്റിക്കാട്ടില്‍ കൊമ്പുടക്കി കിടക്കുന്ന ആടിനെ ബലി നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഈ സംഭവത്തിന്‍റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍ അല്ലെങ്കില്‍ ബക്രീദ്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലി പെരുന്നാള്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിന്‍റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.
അതുകൂടാതെ, ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെ സ്തംഭമായ ഹജ്ജ് തീർത്ഥാടന കാലയളവ് ഈദുൽ അദ്ഹയില്‍ അവസാനിക്കുന്നു (മറ്റ് നാലെണ്ണം - വിശ്വാസ പ്രഖ്യാപനം, പ്രാർത്ഥനകൾ, ഉപവാസം, ദാനധർമ്മങ്ങൾ എന്നിവയാണ്). ഓരോ വർഷവും ഏകദേശം 3 ദശലക്ഷം ആളുകൾ മക്കയിലേക്ക് പോകുന്നു. ഒരുമിച്ച് തീർത്ഥാടനം നടത്തുന്നു. വർഷം തോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...