covid19: മൃഗങ്ങൾക്കും രക്ഷയില്ല ഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ്
നിരവധി ടൂറിസ്റ്റുകൾ വന്ന് പോകുന്ന പാർക്കാണിത് അത് കൊണ്ട് തന്നെ മനുഷ്യരില്‍ നിന്നാണോ രോഗം പടർന്നതെന്ന് പറയാനാവില്ല.
ഹൈദരാബാദ്: മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും കോവിഡ് (Covid19) ബാധിക്കുമെന്ന് കണ്ടെത്തൽ. ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുളള സിംഹങ്ങള്‍ക്കാണിത്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് സിംഹങ്ങള്‍ക്ക് (Lions) രോഗം കണ്ടെത്തിയത്.
നിരവധി ടൂറിസ്റ്റുകൾ വന്ന് പോകുന്ന പാർക്കാണിത് അത് കൊണ്ട് തന്നെ മനുഷ്യരില്‍ നിന്നാണോ രോഗം പടർന്നതെന്ന് പറയാനാവില്ല. കൂടുതൽ പരിശോധനകൾക്കായി നിരവധി സാമ്പിളുകൾ മൃഗശാലയിൽ നിന്നും മറ്റും ശേഖരിച്ചിട്ടുണ്ട്. സിംഹങ്ങൾക്ക് ചുമയും വിശപ്പില്ലായ്‌മയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ALSO READ: SBI ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!
സിംഹങ്ങൾക്ക് ഇനി സി.ടി സ്‌കാനും നടത്തേണ്ടതുണ്ട്. ജീവനക്കാര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. 1500-ൽ അധികം മൃഗങ്ങൾ ഇവിടെയുണ്ട്. എഷ്യയിലെ ഏറ്റവും വലിയ മൃഗശാലകളിൽ ഒന്ന് കൂടിയാണിത്. ഏപ്രിൽ 24നാണ് സിംഹങ്ങൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇതേ തുടർന്നാണ് വെറ്റിനറി വിഭാഗത്തിനെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...