By Elections 2022: യുപി, ബീഹാറടക്കം 6 സംസ്ഥാനങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, നവംബർ 3ന് വോട്ടെടുപ്പ്
ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള 7 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. നവംബർ 3 ന് വോട്ടെടുപ്പ് നടക്കും. നവംബർ 6 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
New Delhi: ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള 7 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. നവംബർ 3 ന് വോട്ടെടുപ്പ് നടക്കും. നവംബർ 6 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
ബീഹാറിൽ 2 സീറ്റുകളിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുക. ബാക്കി സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബീഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ഹരിയാനയിലെ ആദംപൂർ, ഉത്തർപ്രദേശിലെ ഗോല ഗോകർനാഥ്, തെലങ്കാനയിലെ മുനുഗോഡ്, ഒഡീഷയിലെ ധാംനഗർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് നവംബർ 3 ന് വോട്ടെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരമനുസരിച്ച് ഈ സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബർ 7 ന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 ആയിരിക്കും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 15ന് നടക്കും. ഒക്‌ടോബർ 17 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം.
Also Read: Viral Video: രാംലീലയ്ക്കിടെ വാലിൽ തീപിടിച്ചതോടെ "ഹനുമാന്" ഹൃദയാഘാതം..! വേദിയിൽ തന്നെ അന്ത്യം
ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന മണ്ഡലങ്ങളില്‍ ബീഹാറിലെ മൊകാമയും ഹരിയാനയിലെ ആദംപൂർ മണ്ഡലവും ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. കോണ്‍ഗ്രസ് MLA ആയിരുന്ന കുൽദീപ് ബിഷ്‌ണോയ് രാജി വച്ച് BJP-യില്‍ ചേര്‍ന്നതോടെയാണ് ഈ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കുൽദീപ് ബിഷ്‌ണോയിയുടെ പ്രസ്റ്റീജ് മണ്ഡലമാണ് ഇത്. ഏറെക്കാലം കോണ്‍ഗ്രസ് പതാകയേന്തി മണ്ടലത്തെ പ്രതിനിധീകരിച്ച കുല്‍ദീപ് ഇക്കുറി BJP യുടെ കൊടിക്കീഴില്‍ തിരഞ്ഞെടുപ്പിനെ നേരിടും. മുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ BJP സ്ഥാനാര്‍ഥിയായി അടുത്തിടെ കൊല്ലപ്പെട്ട സോണാലി ഫോഗട്ട് ആയിരുന്നു രംഗത്തുണ്ടായിരുന്നത്. കുൽദീപ് ബിഷ്‌ണോയ് BJP ചേര്‍ന്ന അവസരത്തിലും താന്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോണാലി വ്യക്തമാക്കിയിരുന്നു.
ബീഹാറിലെ മൊകാമയിൽ നിന്നുള്ള ആർജെഡി എംഎൽഎ അനന്ത് സിംഗ് അയോഗ്യനാക്കപ്പെട്ടതിനെ തുടർനാണ് ഇവിടെ ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഈ 7 സീറ്റുകളിലും ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനങ്ങള്‍ ആവേശത്തിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സാധ്യതാ സ്ഥാനാർഥികൾ പ്രദേശത്ത് പ്രചാരണം നടത്തിയിരുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...