New Delhi: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി (Samajwadi Party - SP) സ്ഥാപകനുമായ മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുലായം സിംഗ് യാദവ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ആഗസ്റ്റ് 22 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ശനിയാഴ്ച ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ICU വില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. മൂത്രത്തിലെ അണുബാധയ്‌ക്കൊപ്പം രക്തസമ്മർദ്ദവും ശ്വാസതടസ്സവും നേരിട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ICU-വില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില മോശമായതോടെ വിവരങ്ങള്‍ തിരക്കി വിവിധ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി സംസാരിച്ച് മുലായം സിംഗ് യാദവിന്‍റെ ആരോഗ്യ വിവരം തിരക്കി. സാധ്യമായ എല്‍ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഖിലേഷ് യാദവുമായി സംസാരിച്ചിരുന്നു. കൂടാതെ, മേദാന്ത ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരുമായി സംസാരിച്ച മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് മികച്ച ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടു.
സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില വഷളായതായി വിവരം ലഭിച്ച നിതീഷ് കുമാർ മകനും ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി ഫോണിൽ സംസാരിയ്ക്കുകയും ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയുമം ചെയ്തു. മുലായം സിംഗ് യാദവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബീഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിധ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തിരക്കുകയുണ്ടായി.
അതേസമയം, മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് രാകേഷ് യാദവ് പറഞ്ഞു. ഇന്ന് ഓക്‌സിജന്‍റെ അളവ് നേരിയ തോതിൽ കുറഞ്ഞെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഡോക്ടർമാര്‍ അഭിപ്രായപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഒരു തവണ രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയുമായിരുന്നു സമാജ്‌വാദി പാർട്ടിയുടെ രക്ഷാധികാരി മുലായം സിംഗ് യാദവ്. സമാജ് വാദി പാർട്ടിയുടെ രക്ഷാധികാരിയുമായിരുന്ന മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില മോശമായതോടെ ഉത്തര്‍ പ്രാദേശിലുടനീളം ആശങ്കയുടെ അന്തരീക്ഷമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...