ന്യൂഡൽഹി: കോവിഡ് (Covid) കേസുകൾ ഉയരുന്ന ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Election 2022) നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുള്ള നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനമെടുക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ തീരുമാനമെടുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചേർന്ന് നടത്തുന്ന ചർച്ചക്ക് ശേഷമാകും തീരുമാനം. തിരഞ്ഞെടുപ്പിന് (Election 2022) അധിക ദിവസമില്ലാത്തതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. 


Also Read: UP Elections 2022: തുടർഭരണം ഉറപ്പിക്കാൻ ചാണക്യ തന്ത്രങ്ങളുമായി അമിത്‌ ഷാ ഇന്ന് യുപിയിലേക്ക് 


ഇതിനിടയിൽ സ്ഥാനാർത്ഥിപ്രഖ്യാപനങ്ങളും പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് യുപിയിലെ കൈരാന മണ്ഡലത്തിൽ വീടുകയറി പ്രചാരണം നടത്തും. ഷാംലി, ഭാഗ്പത്,എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒപ്പം മീററ്റിലെ പ്രമുഖ വ്യക്തികളുമായും അമിത്ഷാ ആശയവിനിമയം നടത്തും. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായകം യുപി തിരഞ്ഞെടുപ്പാണ്.


ഇതിനിടയിൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെ പട്ടിക ബിജെപി ഇന്നലെ പുറത്തിറക്കി. ഈ പട്ടികയിൽ 85 സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ മന്ത്രി രാംവീർ ഉപാധ്യായ യുപിയിലെ സദാബാദ് സീറ്റിൽ നിന്നും ബിജെപിയ്ക്ക് വേണ്ടി മത്സരിക്കും.  മുൻ കോൺഗ്രസ് എംഎൽഎ അദിതി സിംഗ് റായ്ബറേലിയിൽ ബിജെപിക്ക് വേണ്ടി മത്സരിക്കും.


Also Read: Viral Video: പോത്തിനെ വേട്ടയാടാൻ എത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! 


ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുകയാണ്. ഉത്തരാഖണ്ഡിലെ സമ്പൂർണ്ണ പട്ടികയും പഞ്ചാബിലെ രണ്ടാം ഘട്ട പട്ടികയുമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചത്. എഴുപത് സീറ്റിൽ മൂന്നെണ്ണത്തിൽ ഒഴികെ ധാരണയായെന്നാണ് വിവരം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.