Viral Video: പോത്തിനെ വേട്ടയാടാൻ എത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ സിംഹവും പോത്തും തമ്മിലുള്ള ഒന്നാണ്.   പക്ഷെ ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ നിങ്ങൾ ചിലപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്തതായിരിക്കാം.  ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും നിരവധിപേർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Last Updated : Jan 22, 2022, 12:18 AM IST
  • ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ കാണുന്നതും മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ്
  • സിംഹങ്ങൾ വലിയ മൃഗങ്ങളെ എളുപ്പത്തിൽ വേട്ടയാടുന്ന വീഡിയോകളുമുണ്ട്
  • സിംഹവും പോത്തും തമ്മിലുള്ള ഒരു കിടിലം പോരാട്ടമാണ് ഇപ്പോൾ വൈറലാകുന്നത്
Viral Video: പോത്തിനെ വേട്ടയാടാൻ എത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി!

Viral Video: ഇന്റർനെറ്റ് ലോകത്ത് ഏറ്റവും കൂടുതൽ കാണുന്നതും അപ്‌ലോഡ് ചെയ്യുന്നതും മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ്. ഇതിൽ സിംഹങ്ങൾ വലിയ മൃഗങ്ങളെ എളുപ്പത്തിൽ വേട്ടയാടുന്ന വീഡിയോകളുമുണ്ട്.  സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം വിഡിയോകൾ (Social Media) നമുക്ക് വിവിധ തരത്തിലുള്ള അനുഭവങ്ങളാണ് നൽകുന്നത്.   ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് തന്നെ ആശ്ചര്യമായിരിക്കും, ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് നമുക്ക് തോന്നുകയും ചെയ്യും.  

Also Read: Viral Video: മുങ്ങി മരണത്തിൽ നിന്നും മാനിനെ രക്ഷിച്ച് നായ! 

അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ വൈറലാകുന്നത്.  അതിൽ ഒരു സിംഹവും പോത്തും തമ്മിലുള്ള ഒരു കിടിലം പോരാട്ടമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. പക്ഷെ വീഡിയോയിൽ കാണുന്ന രംഗങ്ങൾ ചിലപ്പോൾ നിങ്ങൾ മുൻപ് കണ്ടിട്ടില്ലാത്തതായിരിക്കും.  വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ആയിരക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം

കാട്ടിൽ ഒറ്റയ്ക്ക് ഒരു പോത്തിനെ കണ്ടപ്പോൾ അതിനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സിംഹം.  പതുക്കെ ആ പോത്തിനെ ആക്രമിച്ചു കീഴ്പ്പെടുത്തി എന്ന അവസ്ഥ വന്നപ്പോഴാണ് പെട്ടെന്ന് കഥയിൽ ഒരു ട്വിസ്റ്റ് വരുന്നത്.  അത് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും.   

കാട്ടിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരനായ സിംഹം പോത്തിനെ അടക്കി പിടിച്ചിരിക്കുമ്പോഴാണ് ദേ.. വരുന്നു സഹപോത്തിന്റെ എൻട്രി.  പിന്നെ നിങ്ങൾ കണ്ടത് ഒരു പൂരം തന്നെയായിരുന്നു (Viral Video). പാഞ്ഞുവന്ന സഹപോത്ത് സിംഹത്തിനെ കൊമ്പ് കൊണ്ട് കോരിയെറിയുകയായിരുന്നു എന്നുവേണം പറയാൻ.  വീഡിയോ കാണാം...

 

Also Read: Viral Video: അടിയ്ക്ക് തിരിച്ചടി...! മത്സര ഓട്ടത്തിനിടെ പകരം വീട്ടുന്ന പോത്ത്..! വീഡിയോ വൈറല്‍

ശരിക്കും പറഞ്ഞാൽ ഒരു പന്തെടുത്ത് ഉരുട്ടുംപോലെ സിംഹത്തെ കൊമ്പുകൾ കൊണ്ട് തലങ്ങും വിലങ്ങും കോരിയെറിയുകയായിരുന്നു സഹപോത്ത്.  ശരിക്കുംപറഞ്ഞാൽ ഒടുവിൽ സിംഹത്തിന് അവിടുന്ന് ഓടിപ്പോകേണ്ടി അവസ്ഥയാണ് ഉണ്ടായത് (Viral Video).

Also Read: Viral Video: പറക്കുന്ന മാനിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

വിഡിയോ കുറച്ച് പഴക്കമുള്ളതാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇത് വലിയ രീതിയിൽ വൈറലാകുകയാണ്.  wild_animals_creation എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി സോഷ്യൽമീഡിയ ആരാധകർ കമന്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News