Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു, എന്നാണ് കേരളത്തിൽ?
Kerala Lok Sabha Election 2024 Date: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയ്യതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളുടെ തീയ്യതികളാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻറെ അഭിമാനം എന്നതാണ് ഇത്തവണ കമ്മീഷൻ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. ഇത്തവണ രാജ്യത്ത് 97 കോടി വോട്ടർമാരാണ് വിധി എഴുതുന്നത്. 49.7 കോടി പുരുഷ വോട്ടർമാരും, 47.1 കോടി സ്ത്രീ വോട്ടർമാരും, 19.74 കോടി യുവ വോട്ടർമാരും പോളിങ്ങ് ബൂത്തിലെത്തും.
1.8 കോടി ആളുകൾ ഇത്തവണ കന്നി വോട്ടർമാരാണ്. ഏറ്റവും ശ്രദ്ധേയമായത് 2.18 ലക്ഷത്തിലധികം 100 വയസ്സുള്ള വോട്ടർമാരും, 45000 ട്രാൻസ് ജെൻഡർമാരും ഇത്തവണ വോട്ട് ചെയ്യും എന്നതാണ്. സ്ത്രീവോട്ടർമാരുടെ എണ്ണം ഇത്തവണ വർദ്ധിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. ഒന്നരക്കോടി പോളിങ്ങ ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകും. 85 വയസ്സ് കഴിഞ്ഞവർക്ക് ഇത്തവണ വീട്ടിലിരുന്നും വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം.
തിരഞ്ഞെടുപ്പ് തീയ്യതി
10.5 ലക്ഷം പോളിങ്ങ് ബൂത്തുകളിലായായിരിക്കും തിരഞ്ഞെടുപ്പ്. ക്രമക്കേടുകൾ പരിശോധിക്കാൻ മുഴുവൻസമയ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. സ്ഥാനാർഥികളുടെ വിവരങ്ങൾ കെവൈസി ആപ്പ് വഴി അറിയാം. സി വിജിൽ മൊബൈൽ ആപ്പ് വഴി വോട്ടർമാർക്ക് പരാതികൾ അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. 26 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടക്കും.
ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ജൂൺ-4 ന് നടക്കും. കേരളത്തിലടക്കം ഏപ്രിൽ 26-ന് (വെള്ളിയാഴ്ച) ആയിരിക്കും തിരഞ്ഞെടുപ്പ്. കേരളം കൂടാതെ കർണ്ണാടകയിലെ ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽ പത്രിക സമർപ്പണം ഏപ്രിൽ നാല് വരെ ആയിരിക്കും. പത്രിക പിൻവലിക്കൽ ഏപ്രിൽ 8 വരെയും ആയിരിക്കും. തീയ്യിതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.