COVID Second Wave ന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ, കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് Madras High Court
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ചിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമാമൂർത്തിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷിനെതിരെ രൂക്ഷ വിമർശനം ആരോപിച്ചു. ഉത്തരവാദിത്വമില്ലാത്ത് ഭരണഘടന സ്ഥാപനമെന്നാണ് കോടതി ഇലക്ഷൻ കമ്മീഷനെ വിളിച്ചത്.
Chennai : കോവിഡ് വ്യാപനം തുടരവെ തെരഞ്ഞെടുപ്പ് നടത്തിയ ഇലക്ഷൻ കമ്മീഷനാണ് (Election Commission) രാജ്യത്തെ രണ്ടാം കോവിഡ് തരംഗംത്തിന്റെ (COVID Second Wave) ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി (Madars High Court). രാഷ്ട്രീയ പാർട്ടികളെ റാലികളും വലിയ ജനസംഗമങ്ങളും നടത്തിക്കാതെ നിലയ്ക്ക് നിർത്താൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കോടതി പറഞ്ഞു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ചിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമാമൂർത്തിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷിനെതിരെ രൂക്ഷ വിമർശനം ആരോപിച്ചു. ഉത്തരവാദിത്വമില്ലാത്ത് ഭരണഘടന സ്ഥാപനമെന്നാണ് കോടതി ഇലക്ഷൻ കമ്മീഷനെ വിളിച്ചത്.
ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി
തിരിഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കമ്മീഷൻ പരാജയപ്പെട്ടു എന്ന് ജസ്റ്റസ് ബാനർജി, കൂടാതെ ചില കോടതി വിധികളെയും കമ്മീഷൻ പാലിച്ചില്ലെന്നും ബാനർജി പറഞ്ഞു.
ഇത്തരത്തിൽ മെയ് രണ്ടിനെ തിരിഞ്ഞെടുപ്പ് ഫലം പ്രഖ്യാപ്പിക്കാൻ അനുവദിക്കില്ലയെന്ന് കോടതി. അല്ലെങ്കിൽ കൃത്യമായ കോവിഡ് 19 മാനദണ്ഡങ്ങൾ ഏന്തെല്ലാമെന്ന് കോടതി ബോധ്യപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം 30ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.
ALSO READ : ആംബുലൻസ് കിട്ടാത്തതുകൊണ്ട് പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടിവച്ച് ശ്മശാനത്തിലെത്തിച്ച് മകൻ!
മെയ് രണ്ടിന് തിരഞ്ഞെടപ്പ് ഫലം പ്രഖ്യാപിക്കുന്ന തമിഴ്നാട്ടിലെ കരൂരിൽ പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങൾ വേണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം . അതിനിടെ ബംഗാൾ തിരിഞ്ഞടുപ്പിന്റെ അവസാന രണ്ട് ഘട്ടം ആറാംഘട്ടത്തിൽ നടത്തണമെന്ന് തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം ഇലക്ഷൻ കമ്മീഷൻ നിരാകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.