Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

 പ്രതീക്ഷക്കൊത്ത് ഇത്തവണ അശ്വിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 03:46 PM IST
  • അശ്വിൻ തമിഴ്നാട് സ്വദേശിയാണ് അത് കൊണ്ട് തന്നെയാണ്
  • തന്റെ കുടുംബം കോവിഡ് പിടിയിലായതിനാൽ ഈ സമയം അവർക്കൊപ്പം ചിലവഴിക്കാനാണ് താൻ ഇടവേള എടുക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്
  • അശ്വ ിനെ കൂടാതെ മറ്റ് താരങ്ങളും കോവിഡ് ആശങ്കയിലാണ്
  • നിലവിൽ താരങ്ങളെല്ലാം ബയോബബിൾ സുരക്ഷയിൽ കഴിയുന്നതിനാൽ അവർക്ക് രോഗ ബാധയുണ്ടാവാൻ സാധ്യത കുറവാണ്.
Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

Chennai: ഐപിഎൽ (IPl 2021) മത്സര ചൂടിനൊപ്പം കുതിക്കുമ്പോൾ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തുന്നു. വ്യക്തിപരമായ കാരണത്താൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ വിദേശ താരങ്ങളായ കെയിൻ റിച്ചാർഡ്സും ആഡം സംപയും ഈ സീസണിൽ നിന്ന് പിന്മാറിയതിന് തൊട്ട് പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ ആർ അശ്വിൻ തന്റെ പിന്മാറ്റത്തെ കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്. ഈ വാർത്ത ആരാധകരെ ഒന്നടങ്കം സങ്കടത്തിലാക്കിയിരിക്കുകയാണ്.

എന്നാൽ തന്റെ കുടുംബം കോവിഡ് 19 (Covid 19) പിടിയിലായതിനാൽ ഈ സമയം അവർക്കൊപ്പം ചിലവഴിക്കാനാണ് താൻ ഇടവേള എടുക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ -  'നാളെ മുതൽ ഈ സീസണിൽ നിന്ന് ഞാൻ ഇടവേള എടുക്കുകയാണ്. എന്റെ കുടുംബം കോവിഡ് 19 പ്രശ്‌നങ്ങളുമായി പോരടിക്കുകയാണ്. ഈ ബുദ്ധിമുട്ടേറിയ കാലത്ത് അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. കാര്യങ്ങളെല്ലാം അനുകൂലമായി പോകുന്ന സാഹചര്യമുണ്ടായാൽ മാത്രമെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുള്ളു. ഡൽഹി ക്യാപിറ്റൽസിന് നന്ദി.

ALSO READ : IPL PBKS vs SRH : Nicholas Pooran ഡക്കിൽ വ്യത്യസ്ത റിക്കോർഡ് നേടി, ലോക ഒന്നാം നമ്പർ താരത്തെ ബഞ്ചിൽ ഇരുത്തിയാണ് പൂരാന് അവസരം കൊടുക്കുന്നതെന്ന് ആരാധകരുടെ വിമ‍ർശനം

തമിഴ്‌നാട് സ്വദേശിയാണ് അശ്വിൻ. ഇന്ത്യയിൽ (India) നിലവിലെ സാഹചര്യം വളരെ മോശമാണ്. വാക്സിനും ഓക്സിജനും ഉൾപ്പെടെ എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യതക്കുറവ് കാരണം പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. നിലവിൽ താരങ്ങളെല്ലാം ബയോബബിൾ സുരക്ഷയിൽ കഴിയുന്നതിനാൽ അവർക്ക് രോഗ ബാധയുണ്ടാവാൻ സാധ്യത കുറവാണ്.

ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video

അക്ഷർ പട്ടേൽ തിരിച്ചെത്തിയതോടെ ഡൽഹി (Delhi) ടീമിന്റെ സ്പിൻനിര ശക്തമാണ്. എന്നാൽ പ്രതീക്ഷക്കൊത്ത് ഇത്തവണ അശ്വിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാല് ഓവറിൽ 27 റൺസ് മാത്രമെ അദ്ദേഹത്തിന് വഴങ്ങിയുളളു. ഈ മത്സരത്തോടെയാണ് അദ്ദേഹത്തിന്റ പിന്മാറ്റത്തെ കുറിച്ച് അറിയിച്ചത്.

കളിച്ച അഞ്ച് മത്സരത്തിൽ നാല് ജയവും ഒരു തോൽവിയുമടക്കം രണ്ടാം സ്ഥാനത്തേക്കെത്താൻ ഡൽഹിക്കായി എന്നത് വലിയ പ്രതീക്ഷ ഉയർത്തുന്നു. ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷബ് പന്തിന്റെ മികച്ച പ്രകടനം ആരാധകരിൽ കൂടുതൽ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News