Mumbai: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം എന്ന ആവശ്യവുമായി  ഉദ്ധവ് താക്കറെ.  മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 'ശിവസേന' എന്ന പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു താക്കറെയുടെ ഈ പരാമര്‍ശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

"തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടികളുടെ ചിഹ്നത്തിൽ മാത്രമേ നിയന്ത്രണമുള്ളൂ... തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാനൽ പിരിച്ചുവിടണം, ഈ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയിൽ നടക്കുകയാണ്. ശരദ് പവാർ, നിതീഷ് കുമാർ, മമത ബാനർജി തുടങ്ങി രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിളിച്ചിരുന്നു, പത്രസമ്മേളനത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. 


Also Read:  Lost Your PAN Card? പാൻ കാർഡ് നഷ്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് എങ്ങിനെ നേടാം? 


ജനാധിപത്യ സ്ഥാപനങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കുന്ന ബിജെപിയുടെ  നിലപാടിനെയും ഉദ്ധവ് രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി ഈ വിധത്തിലാണ് മുന്നോട്ടു പോവുന്നത് എങ്കില്‍  2024-ന് ശേഷം രാജ്യത്ത് ജനാധിപത്യമോ തിരഞ്ഞെടുപ്പോ ഉണ്ടാകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 


Also Read:  Atal Bihari Vajpayee Scholarship Scheme: അടൽ ബിഹാരി വാജ്‌പേയി സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോള്‍ അപേക്ഷിക്കാം, എന്നാണ് അവസാന തീയതി, അറിയാം  


അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിക്കഴിഞ്ഞു. ഈ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്.


അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം നിയമസഭാ മന്ദിരത്തിലെ പാർട്ടി ഓഫീസിന്‍റെ നിയന്ത്രണം തിങ്കളാഴ്ച ഏറ്റെടുത്തു. 
ശിവസേനയുടെ പേരും ചിഹ്നവും ഉദ്ധവ് താക്കറെയ്ക്ക് ഉപയോഗിക്കാനാവില്ലെന്നും, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് ഈ നടപടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.