ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയായിരിക്കും ഇന്ന് ഉച്ചകഴിഞ്ഞ് 3.30തോടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതോടെ, ഡല്‍ഹിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും.


70 അംഗ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കും. അതിനുമുമ്പ് പുതിയ നിയമസഭ രൂപീകരിക്കേണ്ടതുണ്ട്. അതേസമയം, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി ആദ്യ വാരം നടക്കുമെന്നാണ് സൂചന.


2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ  നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സംസ്ഥാന നിയമസഭയിലെ ആകെയുള്ള 70 സീറ്റുകളിൽ 67ലും വിജയം നേടിയിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രമാത്രം ഉയര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നത്‌.


അതേസമയം, തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ പ്രമുഖ പാര്‍ട്ടികളായ, BJPയും ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രചാരണ പരിപാടികള്‍ ആരഭിച്ചു കഴിഞ്ഞു.