ദില്ലി: സമരം ചെയ്യുന്ന വേദിയിലെ  വൈദ്യുതി വിച്ഛേദിച്ചുവെന്ന ആരോപണവുമായി ഗുസ്തി താരങ്ങള്‍. പോലീസിനെതിരെയാണ് വിമര്‍ശനം ഉയര്‍ത്തിയത്. സമരം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണിതെന്നും സമരനേതാവായ ബജ്‌രംഗ് പുനിയ പറഞ്ഞു. ബ്രിജ് ഭൂഷണ്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്. സമരം ഇപ്പോള്‍ ഏഴാം ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ രാജിവെക്കാന്‍ തയ്യാറാണെന്നാണ്  ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചത്. രാജ്യത്തെ പരമോന്നത നീതിപീഠമാണ്  സുപ്രീം കോടതി. സുപ്രീംകോടതിയെ ചോദ്യം ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും  ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ശേഷം ലൈംഗികാരോപണം ഉയര്‍ത്തി. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് അടുത്ത ഗുസ്തി താരങ്ങള്‍ അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. എന്നിട്ടും രാജി വെക്കാന്‍ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങള്‍ക്ക് അതാണ് വേണ്ടതെങ്കില്‍ ചെയ്യാന്‍ തയ്യാറെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.


ALSO READ: വിദേശ നിക്ഷേപങ്ങളിൽ ക്രമക്കേടെന്ന് പരാതി; ബൈജൂസിൽ ഇഡി റെയ്ഡ്


അതേസമയം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് സീതാറാം യെച്ചൂരി.രാജ്യത്തിന്റെ യശസ് ഉയര്‍ത്തിവരാണ് ഗുസ്തി താരങ്ങള്‍. അവരാണ് ഇപ്പോള്‍ ഈ രീതിയില്‍ സമരം ഇരിക്കുന്നത്.  ബ്രിജ് ഭൂഷനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണെതിരെ  നടപടി  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കമ്മിറ്റിയില്‍ പ്രമേയം പാസാക്കി.മോദി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്നും  ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ബിജെപിയുടെ പ്രധാന നയം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.