തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു
ടെറസിനു മുകളില്‍നിന്നാണ് ആനയ്ക്കുനേരെ കത്തിച്ച ടയര്‍ എറിഞ്ഞത്.
മസിനഗുഡി: നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാർ തീ കൊളുത്തി കൊന്നു. മസിനഗുഡിക്ക് സമീപമാണ് സംഭവം.ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മസിനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് സംഭവം. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് മുകളില്‍ നിന്ന് കത്തുന്ന ടയര്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം.
ALSO READ: Pfizer Corona Vaccine സുരക്ഷിതമെന്ന് WHO
ഗുരുതരമായി പൊള്ളലേറ്റ ആന കാട്ടിലേക്ക് മടങ്ങാതെ വനാതിർത്തിയിൽ തന്നെ ചുറ്റിത്തിരിയുകയായിരുന്നു. കടുത്ത വേദനയും, വൃണത്തിലുണ്ടായ നീറ്റലും ആനയെ തളർത്തിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ആനക്ക് ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ രണ്ട് ദിവസം മുന്‍പാണ് ചെരിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് ജനവാസ മേഖലയിലേക്ക് വന്ന ആനയെ തുരത്താന്‍ ടയര്‍ കത്തിച്ച് എറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നതോടെയാണ് മിണ്ടാപ്രാണിയോട് നടത്തിയ ക്രൂരത പുറംലോകം അറിയുന്നത്. ടെറസിനു മുകളില്‍നിന്നാണ് ആനയ്ക്കുനേരെ കത്തിച്ച ടയര്‍ എറിഞ്ഞത്. തീപിടിച്ച ടയര്‍ ആനയുടെ തലയില്‍ വീണു. തട്ടിക്കുടയുന്നതിനിടെ ചെവിയില്‍ ടയര്‍ കൊളുത്തിക്കിടന്ന് കത്തി. അലറിവിളിച്ച് ആന കാട്ടിലേക്ക് ഓടിപ്പോയി.
ALSO READ: ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ
പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കാട്ടിലേക്ക് മടങ്ങാതെ ആന നില്‍ക്കുന്നത് കണ്ടെത്തിയത്. പരിശോധനയില്‍ പിന്നില്‍ തീപ്പൊള്ളല്‍ ഏറ്റതായി കണ്ടെത്തിയിരുന്നു. പിന്നീട് വീണ്ടും ആനയെ പുഴയിലെ വെള്ളത്തില്‍ ഇറങ്ങനില്ക്കുന്നതായി കണ്ടെത്തിയതോടെയാണ് പരിക്കിന്റെ ഗൗരവം മനസിലാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...