ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഭെജ്ജി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് ആക്രമണമുണ്ടായത്. 


ഒന്‍പത് ജവാന്മാരുടെയും മരണം മുഖ്യമന്ത്രി രമണ്‍സിങ് സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചനകള്‍. കൊല്ലപ്പെട്ട ജവാന്മാരുടെ തോക്കുകളും വയര്‍ലെസ്സ് സെറ്റുകളും മാവോയിസ്റ്റുകള്‍ അപഹരിച്ചു. പരിക്കേറ്റവരെ പ്രത്യേക ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു.