Aadhaar Card: ഇന്ത്യയിലെ ജനങ്ങളുടെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്.  പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായി ഇന്ന് ആധാര്‍ ഉപയോഗിച്ചുവരുന്നു. ആധാർ കാർഡിന്‍റെ സഹായത്തോടെ ആളുകൾക്ക് അവരുടെ ഐഡന്‍റിറ്റി പരിശോധിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആധാർ കാർഡ് എന്നത് ഇന്ത്യയിലെ ഓരോ താമസക്കാർക്കും നൽകുന്ന ഒരു അദ്വിതീയ തിരിച്ചറിയൽ നമ്പറാണ്. ഒരു പക്ഷേ പാൻ കാർഡിനേക്കാളും ഇന്ന് പ്രധാനമാണ് ആധാർ കാര്‍ഡ്.  ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ സർക്കാർ, സർക്കാരിതര പദ്ധതികളുടെ പ്രയോജനം കൈപ്പറ്റാന്‍ ആധാർ കാർഡ് അനിവാര്യമാണ്.


Also Read:  Malvya Rajyog 2023: ശുഭകരം 'മാളവ്യ രാജയോഗം, ഈ രാശിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ ലഭിക്കും അളവറ്റ സമ്പത്ത് !! 


തനതായ ജനസംഖ്യാശാസ്‌ത്രവും ബയോമെട്രിക് ഡാറ്റയും പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോ വ്യക്തിയ്ക്കായും സൃഷ്‌ടിക്കുന്ന 12 അക്ക നമ്പറാണ് ആധാർ കാർഡ്. ആധാറിനായുള്ള നിയമപരമായ ബോഡിയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഇന്ത്യയിലെ ജനങ്ങൾക്ക് മികച്ചതും കാര്യക്ഷമവും സുതാര്യവുമായ ഭരണം നൽകുകയെന്ന ലക്ഷ്യത്തോടെ 2016-ലാണ് യുഐഡിഎഐ സ്ഥാപിതമായത്.


Also Read:  Shani Dev Favourite Zodiac Sign: ശനി ദേവനുണ്ട് ചില പ്രിയപ്പെട്ട രാശികള്‍, എപ്പോഴും കൃപ വര്‍ഷിക്കും!!


 


ഇത്രമാത്രം പ്രാധാന്യമുള്ള പ്രമാണരേഖയായ ആധാര്‍ നിര്‍മ്മിക്കാനുള്ള അടിസ്ഥാന യോഗ്യത എന്താണ്?   അതായത്, ഒരു വ്യക്തിക്ക് ആധാര്‍ നിര്‍മ്മിക്കണമെങ്കില്‍ കുറച്ച് യോഗ്യത ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ആധാർ കാർഡ് നിർമ്മിക്കാൻ കഴിയൂ.
ഇന്ത്യയിൽ ഇന്ന് ആധാർ കാർഡ് നിര്‍മ്മിക്കുന്നതിന് നിരവധി ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതോടൊപ്പം ആധാർ കാർഡ് ഉണ്ടാക്കുന്നതിന് ആവശ്യമായ യോഗ്യതയും ഉണ്ടായിരിക്കണം. ഇന്ത്യയിൽ ആധാർ കാർഡ് നിർമ്മിക്കുന്നതിന് ചില യോഗ്യതകളും ആവശ്യമാണ്, അത് ഇനിപ്പറയുന്നതാണ്…


ഇന്ത്യയിലെ ഏതൊരു താമസക്കാരനും (നവജാതൻ/പ്രായപൂർത്തിയാകാത്തവർ) ആധാർ കാർഡിന് അർഹരാണ്. അതേ സമയം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ചൈൽഡ് ബേസ് ആധാര്‍ കാര്‍ഡ്‌ ആണ് ഉണ്ടാക്കുന്നത്. 


12 മാസത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികൾക്കും വിദേശികൾക്കും ആധാര്‍ നിര്‍മ്മിക്കാന്‍ അർഹതയുണ്ട്. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള എൻആർഐകൾക്ക് 180 ദിവസത്തേക്ക് കാത്തിരിക്കാതെ ഇന്ത്യയിൽ എത്തിയതിന് ശേഷം ആധാർ കാർഡ് നൽകാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിരിയ്ക്കുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.