Shani Dev Favourite Zodiac Sign: ശനി ദേവനുണ്ട് ചില പ്രിയപ്പെട്ട രാശികള്‍, എപ്പോഴും കൃപ വര്‍ഷിക്കും!!

Shani Dev Favourite Zodiac Sign: ശനി ദേവന്‍ ഏത് രാശിയിലും പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും. ശനി കുടികൊള്ളുന്ന രാശിക്ക് വളരെ വേദനാജനകമായ സമയമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്.  ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും എന്ന് സാരം.  അതായത്, എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ശനിയുടെ കോപം നേരിടേണ്ടി വരും. ജ്യോതിഷം അനുസരിച്ച് ഈ വർഷം ജനുവരി 17 ന് ശനിദേവന്‍ കുംഭ രാശിയിലേക്ക് നീങ്ങി. 

ശനിദേവനും ഉണ്ട് ചില പ്രധാനപ്പെട്ട പ്രിയപ്പെട്ട രാശികള്‍. അതായത്, ശനിദേവന്‍ എപ്പോഴും ദയ കാണിക്കുന്ന ശനിദേവന്‍റെ പ്രിയപ്പെട്ട ചില രാശികള്‍!! നിമിഷ നേരം കൊണ്ട് ഈ രാശികളെ ശനി ദേവന്‍ കോടികളുടെ ഉടമയാക്കുന്നു!! ഈ രാശികള്‍ ഏതൊക്കെയാണ് എന്നറിയാം.. 

1 /5

മീനം രാശി (Pisces Zodiac Sign)    മീനത്തിന്‍റെ അധിപൻ വ്യാഴമാണെന്നും തത്വ രാശി ജല്സ്മാണ് എന്നും നമുക്കറിയാം.  അതേസമയം, ശനി-ഗുരു ബന്ധം വ്യക്തിക്ക് ഏറെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാരുടെ മേല്‍ ശനിദേവിന്‍റെ പ്രത്യേക അനുഗ്രഹം നിലനിൽക്കുന്നു.

2 /5

കന്നി രാശി  (Virgo Zodiac Sign)  ജ്യോതിഷ പ്രകാരം കന്നി രാശിയുടെ അധിപൻ ബുധനാണ്. ഈ രാശിയുടെ മൂന്ന് ഭാവങ്ങളുടെയും അധിപൻ ബുധൻ, ശുക്രൻ, ശനി എന്നിവയാണ്. ആ ഒരു സാഹചര്യത്തിൽ, ശനിയും ചന്ദ്രനും ഒരു ത്രികോണ ഗൃഹത്തിൽ വരുമ്പോൾ, ഈ ആളുകളിൽ ശനിയുടെ ഏഴര വർഷത്തിന്‍റെ അശുഭഫലം കുറയുകയോ അവസാനിക്കുകയോ ചെയ്യുന്നു.  

3 /5

തുലാം രാശി  (Libra Zodiac Sign)  തുലാം രാശിയുടെ അധിപനായി ശുക്രനെ കണക്കാക്കുന്നു. ഈ രാശിയിൽ ശനി ദേവൻ ഉന്നതനാണ്. ഈ സമയത്ത് ശനി ദോഷഫലം ഉണ്ടാക്കില്ല.  

4 /5

കർക്കിടകം രാശി (Cancer Zodiac Sign)  കർക്കിടകത്തിന്‍റെ അധിപൻ ചന്ദ്രനാണ്, ഇത് ജല മൂലകത്തിന്‍റെ അധിപനായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരെ ശനിയുടെ ദോഷഫലങ്ങൾ ബാധിക്കില്ല.  

5 /5

ഇടവം രാശി   (Taurus Zodiac Sign)  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ശനിദേവന്‍റെ പ്രത്യേക അനുഗ്രഹം ഉണ്ട്. ഇതിന്‍റെ അധിപൻ ശുക്രനാണ്. കൂടാതെ, മനസ്സിന്‍റെ സൂചകനായ ചന്ദ്രൻ ഇടവത്തില്‍ ഉന്നതനാണ്. അത്തരമൊരു സാഹചര്യത്തിൽ, ശനി ദേവനെ ഭാഗ്യ സ്ഥലത്തിന്‍റെയും പ്രവർത്തന സ്ഥലത്തിന്‍റെയും അധിപനായി കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ശനിദേവൻ ദോഷം ചെയ്യില്ല. ഈ സമയത്ത് ശനിയുടെ മഹാദശ  ​​ഇവരുടെ മേൽ പതിച്ചാലും കാര്യമായ ഫലമുണ്ടാകില്ല.

You May Like

Sponsored by Taboola