ഫരീദാബാദ്: തൊഴിലുടമയുടെ പീഡനം സഹിക്കാനാകാതെ പതിമൂന്നുകാരി പതിനൊന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്താംനിലയിലെ വലയിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലാക്കി.


ഫരീദാബാദിലെ കനിഷ്‌ക ടവേഴ്‌സിലാണ് സംഭവം. പെൺകുട്ടിയുടെ തൊഴിലുടമ ബീഹാർ സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ സർവകലാശാല വിദ്യാർഥിയാണ്. 


കഴിഞ്ഞ രണ്ട് വർഷമായി യുവതി തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. 


പെൺകുട്ടിയുടെ മാതാപിതാക്കൾ യുവതിയുടെ പാറ്റ്നയിലെ വീട്ടിലെ ജോലിക്കാരാണ്.