റായ്പൂർ : ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു.  സ്ത്രീയുൾപ്പെടെ രണ്ട് പേരെയാണ് സൈന്യം വധിച്ചത്. ഇവരുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം (Encounter) നടന്നത് റായ്പൂരിൽ നിന്നും 200 കിലോമീറ്റർ അകലെ കൊണ്ടഗാവിലെ വനമേഖലയിലായിരുന്നു.  കൊണ്ടഗാവ് ജില്ലയിലെ ബന്ദാർദിഹ് മലനിരകളിൽ  ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.  


Also Read: ദന്തേവാഡയിൽ  ഏറ്റുമുട്ടൽ; തലയ്ക്ക് 2 ലക്ഷം വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റ്  നേതാവിനെ വധിച്ചു 


ഏറ്റുമുട്ടൽ കടുത്തപ്പോൾ മാവോയിസ്റ്റുകൾ ഉൾവനത്തിലേക്ക് ഓടിയൊളിച്ചുവെന്നാണ് റിപ്പോർട്ട്.  തുടർന്ന് നടത്തിയ തിരച്ചിലിലാണ് 2 മൃതദേഹങ്ങൾ കണ്ടെത്തിയത്.  ഓടിയൊളിച്ച ഏതാനും മാവോയിസ്റ്റുകൾക്കും  പരിക്കേറ്റിട്ടുണ്ടെന്ന് സംശയമുള്ളതായി ബസ്തർ റേഞ്ച് ഐജി സൂനന്ദർരാജ് പറഞ്ഞു.  


മാവോയിസ്റ്റുകളിൽ (Maoists) നിന്നും കണ്ടെടുത്ത ആയുധങ്ങളിൽ എസ്എൽആർഎ 303 റൈഫിൾ, 12 ബോർ റൈഫിൾസ്, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് ഉണ്ടായിരുന്നത്.  കൂടാതെ ചില രാജ്യവിരുദ്ധ രേഖകളും കണ്ടെടുത്തിട്ടുണ്ട്.  ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.


Also Read: LPG Price Cut: എൽ‌പി‌ജി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, സിലിണ്ടർ വില 122 രൂപ കുറഞ്ഞു! 


ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ദന്തേവാഡയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് രണ്ട് ലക്ഷം രൂപവരെ വിലപറഞ്ഞിരുന്ന വനിത മാവോയിസ്റ്റ് നേതാവിനെ വധിച്ചിരുന്നു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.