Punjab Chief Minister Nephew | അനധികൃത മണ്ണ് ഖനനം; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരീപുത്രനെ ED അറസ്റ്റ് ചെയ്തു
അനധികൃത മണ്ണ് ഖനനവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ അനന്തരവൻ ഭുപേന്ദ്ര സിങ് ഹണിയെ അറസ്റ്റ് ചെയ്തത്.
ന്യൂ ഡൽഹി : പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് (Punjab Assembly Election 2022) മുന്നോടിയായി മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ സഹോദരിപുത്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. അനധികൃത മണ്ണ് ഖനനവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ അനന്തരവൻ ഭുപേന്ദ്ര സിങ് ഹണിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഫെബ്രുവരി മൂന്നിന് രാത്രിയോടെയാണ് ഭുപേന്ദ്ര സിങിനെതിരെ ഇഡി അനധികൃത സ്വത്ത് സമ്പാദന നിയമ പ്രകാരം കേസെടുക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേന്ദ്ര ഏജൻസി ഭുപേന്ദ്ര സിങിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹണിയെ ഇന്ന് സിബിഐ കോടതിയിൽ ഹജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറയിച്ചു.
നേരത്തെ ജനുവരി അവസാനത്തോടെ അനധികൃത മണ്ണ് ഖനന കേസിൽ ഇഡി ഭുപേന്ദ്രന്റെ വീട്ടിലും ഓഫീസിലും മറ്റ് അനുബന്ധ ഇടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ എട്ട് കോടി രൂപ കണ്ടെത്തി. ഇതെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവനെതിരെ അനധികൃത സ്വത്ത് സമ്പാദന നിയമപ്രകാരവും മണ്ണ് ഖനനത്തിനെതിരെയും കേസെടുത്തു.
ഛന്നിയുടെ അനന്തരവൻ പഞ്ചാബ് റിയട്ടേഴ്സ് എന്ന് പേരിൽ ഒരു കമ്പനി സ്ഥാപിച്ച് നവഷഹറിൽ അനധികൃതമായി ക്വാറി നടത്തിയെന്നുള്ള ആരോപണത്തെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം. ഇത് സംബന്ധിച്ച് ഇഡി നടത്തിയ റെയ്ഡിലാണ് ഹണിയുടെ പക്കൽ നിന്നും എട്ട് കോടി രൂപ കണ്ടെത്തിയത്.
ALSO READ : Punjab Assembly Election 2022: തിരഞ്ഞെടുപ്പ് മാറ്റി, ഫെബ്രുവരി 20ന് പഞ്ചാബില്‍ വോട്ടെടുപ്പ്
അതേസമയം പഞ്ചാബിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായ സുരക്ഷ വീഴ്ചയുടെ പ്രതികാരമാണ് തന്റെ അനന്തരവനെതിരെയുള്ള റെയ്ഡ് എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി അന്ന് പ്രതികരിച്ചിരുന്നു. അതിനെ തുടർന്നാണ് ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഇത്തരത്തിൽ ഉപയോഗിക്കികയാണെന്ന് ചന്നി കൂട്ടിച്ചേർക്കുകയും ചെയ്തു. ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നിശ്ചിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.