New Delhi: ആശങ്കയൊഴിഞ്ഞു,  ജീവനക്കാര്‍ക്ക് ആശ്വസിക്കാം...  EPF നിക്ഷേപ പലിശയിൽ മാറ്റമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

2020- 2021 സാമ്പത്തിക വർഷത്തിൽ ഇപിഎഫ്  (EPF) നിക്ഷേപത്തിന് 8.5%  പലിശ തന്നെ ലഭിയ്ക്കും.  തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വറിന്‍റെ നേതൃത്വത്തിൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനം.


മറ്റെല്ലാ നിക്ഷേപങ്ങളുടെയും പലിശ  നിരക്ക് കുറച്ച സാഹചര്യത്തില്‍   പിഎഫ്  (PF) പലിശയും കുറയ്ക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.  കഴിഞ്ഞ  വര്‍ഷം കോവിഡ്‌  സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ ത്തുടര്‍ന്ന്   പിഎഫ് പലിശ കുറയ്ക്കുമെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. മഹാമാരി മൂലം പലരും പിഎഫ് പിൻവലിക്കുകയും നിക്ഷേപം കുറയുകയും ചെയ്ത സാഹചര്യവും ആശങ്ക യ്ക്ക് വഴി തെളിച്ചു.


അതേസമയം, ഇപ്പോള്‍ നിലനില്‍ക്കുന്നത്  ഏഴ് വര്‍ഷത്തെ താഴ്ന്ന നിരക്കായ 8.5 ശതമാനമാണ്.  2018–19ൽ 8.65% ആയിരുന്നു പലിശ. 2019–20ൽ അത് 8.5% ആക്കി കുറയ്ക്കുകയായിരുന്നു.


Also read: Home Loan: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കുമായി Kotak Mahindra Bank


ബാങ്കുകളിലെ സ്ഥിര നിക്ഷേപ പലിശ ഉൾപ്പെടെ ഏറ്റവും കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഉയര്‍ന്ന ഇപിഎഫ് പലിശ നിക്ഷേപകര്‍ക്ക് ആശ്വാസമാകും.


Also read: Home Loan: വീട് വാങ്ങാന്‍ പ്ലാനുണ്ടോ? ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ച് SBI, പുതുക്കിയ നിരക്കുകൾ അറിയാം


എന്നാല്‍,  പിഎഫ് ഫണ്ട് പിന്‍വലിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.  ജോലിയില്‍ നിന്ന് പിരിഞ്ഞാല്‍  രണ്ടു മാസം കഴിഞ്ഞാല്‍ പെന്‍ഷന്‍ ഫണ്ട് പിന്‍വലിക്കാമെന്നാണ് നിലവിലുള്ള രീതി. ഇത് രണ്ടു വര്‍ഷം വരെ പിന്‍വലിക്കാന്‍ സാധിക്കില്ല എന്ന തരത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍  ആലോചിക്കുന്നത്.  പിഎഫ് അംഗങ്ങളുടെ പെന്‍ഷന്‍ തുക ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.