EPFO Update: നിങ്ങള്‍ ഒരു EPFO അക്കൗണ്ട് ഉടമയാണ് എങ്കില്‍  നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്. അതായത്, അടുത്തിടെ EPFO ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചില പ്രധാന മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (Employee Provident Fund Oraganisation - EPFO) പിഎഫ് അക്കൗണ്ട്  ഉടമകൾക്കുള്ള നിയമങ്ങൾ കൂടുതല്‍  ലളിതമാക്കി. അതായത്, EPFOയുടെ പുതിയ നിയമം അനുസരിച്ച് അക്കൗണ്ട് ഉടമകൾക്ക് പിഎഫ് അക്കൗണ്ടിൽനിന്ന് എൽഐസിയുടെ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം ലഭിക്കും.  


Also Read:  Nitish Kumar: പ്രധാനമന്ത്രിയോ? ഞാനോ...  ഊഹാപോഹങ്ങൾക്ക് മറുപടി നല്‍കി നിതീഷ് കുമാർ
 
കൊറോണ കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തില്‍, തൊഴില്‍ നഷ്ടപ്പെട്ടതുമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന  EPFO അക്കൗണ്ട് ഉടമകളെ സഹായിയ്ക്കാനാണ് ഈ പരിഷ്ക്കാരം നടപ്പാക്കിയിരിയ്ക്കുന്നത്.  നിയമങ്ങളില്‍ വരുത്തിയിരിയ്ക്കുന്ന മാറ്റങ്ങള്‍  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കും.  


പി എഫ്  അക്കൗണ്ടില്‍നിന്നും LIC യില്‍ പണം എങ്ങിനെ നിക്ഷേപിക്കാം?  


ഇത്തരത്തില്‍ പി എഫ്  അക്കൗണ്ടില്‍നിന്നും പണം LIC യില്‍ നിക്ഷേപിക്കുന്നതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ഇത്തരത്തിൽ പണം നിക്ഷേപിക്കുന്നതിന്  EPFO ചില വ്യവസ്ഥകൾ പാലിക്കാൻ നിർദ്ദേശിക്കുന്നു. ഇതിനായി ആദ്യം, നിങ്ങൾ ഇപിഎഫ്ഒയുടെ ഫോം 14 സമർപ്പിക്കണം. ഇതിനുശേഷം, എൽഐസി പോളിസിയും ഇപിഎഫ്ഒ അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കും. ഇതുവഴി അക്കൗണ്ട് ഉടമയ്ക്ക് എൽഐസിയുടെ പ്രീമിയം അടയ്ക്കാൻ വളരെ എളുപ്പത്തിൽ  അടയ്ക്കാൻ സാധിക്കും.  


ഇതുകൂടാതെ, മറ്റു ചില നിബന്ധനകൾ കൂടി EPFO മുന്നോട്ടു വയ്ക്കുന്നുണ്ട്. അതായത്, ഇത്തരത്തിൽ പോളിസി തുക അടയ്ക്കാനായി ഇപിഎഫ്ഒയുടെ ഫോം 14 പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ കുറഞ്ഞത് രണ്ട് മാസത്തെ പ്രീമിയം തുക ഉണ്ടായിരിക്കണം. കൂടാതെ, ഈ സൗകര്യം LIC യുടെ പോളിസി ഉടമകൾക്ക് മാത്രമേ ലഭിക്കൂ. മറ്റ് കമ്പനികളുടെ പോളിസി അടയ്ക്കാൻ ഈ സൗകര്യത്തിലൂടെ സാധിക്കില്ല. 


ഇപിഎഫ്ഒയിൽ നിന്നും പണം പിൻവലിക്കാനും സാധിക്കും.  


EPFO യിൽ നിന്നും പണം പിൻവലിക്കാനുള്ള നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതായത്, നിങ്ങൾക്ക്  പണം ആവശ്യമുണ്ടെങ്കിൽ, പിഎഫിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിക്കാൻ ഇപിഎഫ്ഒ നിങ്ങളെ അനുവദിക്കും. ഇതിനായി പ്രത്യേക രേഖകളൊന്നും നൽകേണ്ടതില്ല.


കൊറോണ കാലത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ EPFO നിയമങ്ങളിൽ വരുത്തിയിരിയ്ക്കുന്ന  മാറ്റം ജനങ്ങൾക്ക് വലിയ ആശ്വാസം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ