ന്യൂഡൽഹി: പെൻഷൻകാർക്ക് ആശ്വാസമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) മൊബൈൽ ആപ്പ് പുറത്തിറക്കി. ഇതിലൂടെ പെൻഷൻകാർക്ക് എപ്പോൾ വേണമെങ്കിലും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.ട്വിറ്ററിലൂടെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രക്രിയ എളുപ്പമാക്കുന്നതിന്, ​​ഫേസ് ഓതന്റിക്കേഷൻ സേവനവും ഇപിഎഫ്ഒ ആരംഭിച്ചിട്ടുണ്ട്.പെൻഷൻകാർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആധാർ ഫേസ്ആർഡി ആപ്പ് ഡൗൺലോഡ് ചെയ്യാം.വിരമിച്ച സർക്കാർ ജീവനക്കാർക്കായി ആരംഭിച്ച ഓൺലൈൻ സേവനമാണിത്.മൊബൈൽ ആപ്പ് വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സൗകര്യം നിലവിലുണ്ട്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊപ്പം മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രത്യേകത.


ALSO READ: UGC NET 2022: യുജിസി നെറ്റ് ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിലെത്തി;ഡൗൺലോഡ് ചെയ്യാം


പെൻഷൻകാർ പാലിക്കേണ്ട ലളിതമായ നടപടിക്രമങ്ങൾ 


1.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആധാർ ഫേസ്ആർഡി ആപ്പ് ഡൗൺലോഡ് ചെയ്യുക.


2. ജീവൻ പ്രമാൻ പോർട്ടലിൽ നിന്ന് ഫേസ് (ആൻഡ്രോയിഡ്) ആപ്പ് ഡൗൺലോഡ് ചെയ്യുക.


3. ഓപ്പറേറ്റർ ഓതന്റിക്കേഷനിൽ ക്ലിക്ക് ചെയ്യുക.


4. പെൻഷനേഴ്‌സ് ഓതന്റിക്കേഷനിൽ ടാപ്പ് ചെയ്യുക.


നൽകിയിരിക്കുന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ആധാർ നമ്പർ, മൊബൈൽ നമ്പർ, പിപിഒ നമ്പർ തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.അതിന് ശേഷം ഫേസ് ഓതന്റിക്കേഷനായി വരുന്ന ഓപ്‌ഷനിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ  ഫേസ് കൺഫർമേഷൻ പൂർത്തിയാക്കുക. ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും.ഏതെങ്കിലും കാരണത്താൽ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അതിന്റെ സന്ദേശം വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.