ജയ്‌പൂര്‍: "ജനാധിപത്യത്തിന്‍റെ ഉത്സവം" നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍!!  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനില്‍ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് അവസാനിച്ച്‌ മണിക്കൂറുകള്‍ക്കകം ഇ.വി.എം മെഷീന്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിയില്‍ കണ്ടെത്തി. ദേശീയപാതയിലായാണ് ഇ.വി.എം മെഷീന്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 



കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27നില്‍ നിന്നാണ് ഇ.വി.എം മെഷീന്‍  കണ്ടെത്തിയത്. രാജസ്ഥാനില്‍ ബാരന്‍ ജില്ലയിലെ ഷഹബാദിലാണ് ഒരു ഇ.വി.എം യൂണിറ്റ് റോഡുവക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.



കിഷന്‍ഗഞ്ച് നിയമസഭ മണ്ഡലത്തിലാണ് ഷഹബാദ്. ഇന്നലെ പോളിംഗിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിലാണ് ഇ.വി.എം മെഷീന്‍ കണ്ടെത്തിയത്. എന്നാല്‍ വാഹനത്തില്‍ നിന്ന് വീണതാകാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍, അനാസ്ഥയാരോപിച്ച് രണ്ട് പോളിംഗ് ഉദ്യോഗസ്ഥരായ അബ്ദുള്‍  റഫീക്ക്, നവല്‍ സിംഗ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇ.വി.എം മെഷീന്‍ പിന്നീട് കിഷന്‍ഗഞ്ചിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി.


അഞ്ചു സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരാന്‍ തുടങ്ങി. എന്നാല്‍ മിക്ക ഫലങ്ങളും ബിജെപിയ്ക്ക് തിരിച്ചടിയാണ് പ്രവചിക്കുന്നത്.