Om Prakash Chautala: ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുൻ മുഖ്യമന്ത്രി
സിർസയിലെ ആര്യ കന്യ സീനിയർ സെക്കൻഡറി സ്കൂളില്‍ വച്ചാണ് പരീക്ഷ എഴുതിയത്. അധ്യാപക റിക്രൂട്മെന്റ് അഴിമതി കേസിൽ 2013 ൽ ജയിലിലായ ചൗട്ടാല ജൂലൈയിലാണ് ജയിൽ മോചിതനായത്.
ചണ്ഡീഗഡ്: പത്താം ക്ലാസിൽ തോറ്റ ഇംഗ്ലീഷ് പരീക്ഷ (English Exam) വീണ്ടും എഴുതാൻ അച്ചടക്കമുള്ള വിദ്യാർഥിയായി ഹരിയാന (Haryana) മുൻ മുഖ്യമന്ത്രി (Former Chief Minister) ഓം പ്രകാശ് ചൗട്ടാല (Om Prakash Chautala) എത്തി. തന്റെ 86–ാം വയസ്സിലാണ് ചൗട്ടാല 10–ാം ക്ലാസ് പരീക്ഷ വീണ്ടുമെയെഴുതിയത്. ഹരിയാനയിലെ സിർസയിലുള്ള (Sirsa) ആര്യ കന്യ സീനിയർ സെക്കണ്ടറി സ്കൂളിലെത്തിയാണ് അദ്ദേഹം പരീക്ഷയെഴുതിയത്.
ഈ വർഷം ആദ്യം ഹരിയാന ഓപ്പൺ ബോർഡിന് (Haryana Open Board) കീഴിൽ പ്ലസ് ടു പരീക്ഷയും ഓം പ്രകാശ് ചൗട്ടാല എഴുതിയിരുന്നു. എന്നാൽ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസായിട്ടില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതോടെയാണ്
ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ മുൻ മുഖ്യമന്ത്രി തയ്യാറായത്. പരീക്ഷ എഴുതാൻ വന്ന മുൻ മുഖ്യമന്ത്രിയെ മാധ്യപ്രവർത്തകർ വളഞ്ഞപ്പോൾ താൻ ഒരു വിദ്യാർഥിയാണെന്നും മറ്റൊന്നിനെ കുറിച്ചും പറയാനില്ലെന്നുമായിരുന്നു ഓം പ്രകാശ് ചൗട്ടാലയുടെ പ്രതികരണം.
എൺപത്തിയാറുകാരനായ തനിക്ക് പരീക്ഷ എഴുതുന്നതിനായി മറ്റൊരാളുടെ സഹായം വേണമെന്ന ചൗട്ടാലയുടെ ആവശ്യം അധികൃതർ അംഗീകരിച്ചിരുന്നു. സിർസ സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി മൽകിയാത് കൗറാണ് മുൻ മുഖ്യമന്ത്രിയെ പരീക്ഷയെഴുതാൻ സഹായിച്ചത്.
അദ്ദേഹം നന്നായി തയ്യാറായാണ് എത്തിയത്. അദ്ദേഹത്തിന്റെ ഉച്ചാരണം വളരെ മികച്ചതായിരുന്നു. ഈ വിഷയത്തിൽ മികച്ച മാർക്കുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മൽകിയാത് കൗർ പറഞ്ഞു.
Also Read: ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടി വേണം; UN രക്ഷാസമിതിയിൽ S Jaishankar
2017 ലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിന് (National Institute Open School) കീഴിൽ ചൗട്ടാല പത്താം ക്ലാസ് പരീക്ഷ എഴുതിയത്. അന്ന് 82 കാരനായ ചൗട്ടാല 53.4 ശതമാനം വിജയം നേടിയിരുന്നു. ഉറുദു, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് (Social Studies), ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് (Indian Culture and Heritage) എന്നിവയായിരുന്നു വിഷയങ്ങള്‍. അധ്യാപക റിക്രൂട്മെന്റ് അഴിമതി കേസിലാണ് (Teachers recruitment case) 2013 ൽ ചൗട്ടാല ജയിലിലായത്. ജൂലൈയിൽ ജയിൽ മോചിതനായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA