Karnataka Assembly Elections 2023 Exit Polls: ഹൈ വോൾട്ടേജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്.  40 ദിവസത്തോളം നീണ്ട ആവേശകരമായ പ്രചരണത്തിന് ശേഷമാആണ് സംസ്ഥാനത്ത് പോളിംഗ് നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  DK Shivkumar: വോട്ട് ചെയ്യുന്നതിന് മുന്‍പ് LPG ഗ്യാസ് സിലിണ്ടറിന്‍റെ വില ഓര്‍ക്കുക,  കര്‍ണാടക കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍  ഡി കെ ശിവകുമാർ 


തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ട ആവേശം യഥാര്‍ത്ഥത്തില്‍ പോളിംഗ് ബൂത്തുകളിലും ദൃശ്യമായിരുന്നു. രാവിലെ മുതല്‍ ഒട്ടു മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ വന്‍ നിര തന്നെ കാണപ്പെട്ടു. ഏറെ ആവേശത്തോടെയാണ് ഇത്തവണ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത് എന്ന് ഇത് വ്യകതമാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 3 മണിവരെ 52% ആളുകള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 


Also Read:  Guru Uday 2023: ഗുരു ഉദയ് പ്രഭാവം, അടുത്ത 365 ദിവസം ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും!!  


വോട്ടര്‍മാരുടെ ആവേശം രണ്ട് കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. കര്‍ണാടക ജനത ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവോ? അതോ ചരിത്രം തിരുത്തിക്കൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് തുടര്‍ഭരണം നല്‍കുമോ?  


Also Read:  Aadhaar Authentication for Students: 9 ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആധാർ ഓതന്‍റിഫിക്കേഷന്‍ നിർബന്ധമാക്കാന്‍ ഉത്തര്‍ പ്രദേശ്‌ 


കര്‍ണാടകയ്ക്കൊപ്പം രാജ്യവും ആവേശത്തിലാണ്. കാരണം, 2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനുള്ള  ആദ്യ പടിയായി ഈ തിരഞ്ഞെടുപ്പിനെ കാണാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കേന്ദ്രത്തില്‍ ഭരണ മാറ്റത്തിന് മുറവിളി കൂട്ടുന്ന പ്രതിപക്ഷത്തിന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായി  ഈ തിരഞ്ഞെടുപ്പിനെ കാണാം... സംസ്ഥാനത്ത് കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടി അധികാരം നേടിയാല്‍ ഇത് പാര്‍ട്ടിയ്ക്ക് നല്‍കുന്ന ആത്മവിശ്വാസവും  ചെറുതൊന്നുമല്ല എന്നാണ് വിലയിരുത്തല്‍.      


എന്നാല്‍, കര്‍ണാടകം ആര്  ഭരിയ്ക്കും? മെയ്‌ 13 വരെ കാത്തിരിക്കാന്‍ തയാറല്ല എങ്കില്‍ നിങ്ങള്‍ക്കായി എക്സിറ്റ് പോളുകൾ എത്തുന്നു. വോട്ടെടുപ്പ് ഇന്ന് മെയ് 10, 2023, രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിയ്ക്ക് അവസാനിക്കും. അതിന് ശേഷം  Matrize, CVoter, Lokniti-CSDS, Axis My India, Today's Chanakya തുടങ്ങിയ ഏജൻസികൾ അവരുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു


പോളിംഗ് അവസാനിച്ചാലുടൻ ടിവി ചാനലുകളിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കാണുവാന്‍ സാധിക്കും.  Zee News ഡിജിറ്റൽ എക്‌സിറ്റ് പോൾ ഫലങ്ങൾ 6 മണിയ്ക്ക് ശേഷം പ്രസിദ്ധീകരിക്കും, 


കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2,615 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെണ്ണല്‍ മെയ്‌ 13 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.