DK Shivkumar: വോട്ട് ചെയ്യുന്നതിന് മുന്‍പ് LPG ഗ്യാസ് സിലിണ്ടറിന്‍റെ വില ഓര്‍ക്കുക, കര്‍ണാടക കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാർ

Karnataka Assembly Elections 2023:  ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ ആവേശം ഏറെയാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ജനകീയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

Written by - Zee Malayalam News Desk | Last Updated : May 10, 2023, 01:42 PM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ ഭരണകക്ഷിയായ ബിജെപിക്കുവേണ്ടി അവസാനം വരെ ശക്തമായ പ്രചാരണം നടത്തി.
DK Shivkumar: വോട്ട് ചെയ്യുന്നതിന് മുന്‍പ് LPG ഗ്യാസ് സിലിണ്ടറിന്‍റെ വില ഓര്‍ക്കുക, കര്‍ണാടക കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍  ഡി കെ ശിവകുമാർ

Karnataka Assembly Elections 2023: കർണാടകയിലെ 224 നിയമസഭാ  സീറ്റുകളിലേയ്ക്ക് വോട്ടെടുപ്പ് പുരോഗമിയ്ക്കുകയാണ്.  റിപ്പോര്‍ട്ട്‌ അനുസരിച്ച് 11 മണിവരെ 20% ആളുകളാണ്  തങ്ങളുടെ  വോട്ടവകാശം വിനിയോഗിച്ചത്.  രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ നീളും.

Also Read:  Guru Uday 2023: ഗുരു ഉദയ് പ്രഭാവം, അടുത്ത 365 ദിവസം ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും!!  

224 സീറ്റുകളിലേക്കായി 2615 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ജെഡിഎസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. എങ്കിലും പ്രധാന പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എന്ന് പറയാം. ആരോപണ പ്രത്യാരോപണങ്ങളുടെ  നീണ്ട നിരയാണ് പ്രചാരണത്തിന്‍റെ കാലഘട്ടത്തില്‍ കാണുവാന്‍ സാധിച്ചത്. ഇരു പക്ഷവും പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച അവസരങ്ങളും ഏറെയുണ്ടായി. 

Also Read:   Horoscope Today May 10,2023:  ഈ 4 രാശികള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കും, ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കുക, ഇന്നത്തെ രാശിഫലം അറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ ഭരണകക്ഷിയായ ബിജെപിക്കുവേണ്ടി അവസാനം വരെ ശക്തമായ പ്രചാരണം നടത്തി.

ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ ആവേശം ഏറെയാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ജനകീയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, കോണ്‍ഗ്രസ്‌ എറിഞ്ഞുകൊടുത്ത വിഷയം മതപരമായി കണക്കാക്കി അതില്‍ പിടിച്ചു കയറാനുള്ള ശ്രമമാണ് BJP പ്രധാനമായും നടത്തിയത്.  അതിനാല്‍ തന്നെ  BJP യുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഹൈന്ദവ ദൈവങ്ങള്‍ സജീവമായിരുന്നു. .

വോട്ടെടുപ്പ്  പുരോഗമിക്കുന്ന അവസരത്തിലും നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കണ്ട അവസരത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  ലക്ഷ്യമിടാനും കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്‍  ഡി കെ ശിവകുമാര്‍ മറന്നില്ല.   വോട്ട് രേഖപ്പെടുത്തിയ ശേഷം കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടത്. 

വോട്ട് ചെയ്യുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടർ കണ്ട് അഭിവാദ്യം ചെയ്ത് വോട്ട് ചെയ്യാൻ പോകണമെന്ന് മോദിജി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരോടും പറഞ്ഞിരുന്നു.  വിലക്കയറ്റം പ്രധാന പ്രശ്നമായി ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ എത്തിയ BJP സര്‍ക്കാര്‍  അധികാരം ലഭിച്ചതോടെ ഇക്കാര്യങ്ങള്‍ മറന്നതായി ഡി.കെ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തവണ താൻ പറയും നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും ഉപദേശവും അനുസരിച്ച് ഗ്യാസ് സിലിണ്ടറിന്‍റെ വില കണ്ടതിന് ശേഷം മാത്രം വോട്ട് ചെയ്യുക, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ വിജയം ഉറപ്പിച്ച ശിവകുമാർ, പുരോഗമനപരവും ആഗോളവും വികസിതവുമായ ഒരു സംസ്ഥാനത്തിനായി കർണാടകയിലെ ജനങ്ങൾ വോട്ട് ചെയ്യും. ഒരു മാറ്റത്തിനായി കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും 141 സീറ്റുകൾ  കോണ്‍ഗ്രസ്‌ അനായാസം നേടുമെന്നും ആത്മവിശ്വാസത്തോടെ പറഞ്ഞു.

കർണാടകയിലെ 224 അസംബ്ലി സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണല്‍ നടക്കുക....  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News