ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് ഉഷ്ണതരംഗത്തെ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലായി ഡൽഹിയിൽ താപനില 46 ഡിഗ്രി സെൽസ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും ഉഷ്‌ണതരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച്ച ഡൽഹിയിൽ 44.2 ഡിഗ്രി സെൽസ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. നാളെ പൊടിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മെയ് ആദ്യവാരത്തോട് കൂടി ചൂട് കുറയുമെന്നും അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിൽ 2017ലാണ് ഏപ്രിലിലെ ഏറ്റവും കൂടിയ ചൂടായി 43.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് ഇതിൽ കൂടുതൽ ചൂട് ഡൽഹിയിൽ രേഖപ്പെടുത്തിയത് 1941 ഏപ്രിൽ 29 നായിരുന്നു. അന്ന് 45.6 ഡിഗ്രി സെൽസ്യസ് ചൂടായിരുന്നു രേഖപ്പെടുത്തിയത്. മാർച്ച് അവസാനം മുതൽ കനത്ത ചൂടാണ് ഉത്തരേന്ത്യയിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ആളുകൾക്ക് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ശിശുക്കൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ എന്നിവരിലാണ് ചൂട് കൂടുതലായി ബാധിക്കാൻ സാധ്യത.


ALSO READ: Summer Health Tips : വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണത്തിനുള്ള ചില ടിപ്‌സ്


2010ന് ശേഷമുള്ള ഏറ്റവും വലിയ ഉഷ്ണതരംഗമാണ് ഉത്തരേന്ത്യയിലേക്ക് എത്തുന്നത്. 2010 ഏപ്രിൽ മാസത്തിൽ 11 തവണയാണ് ഉഷ്ണതരംഗം ഉണ്ടായത്. ഈ വർഷം ഇതുവരെ എട്ട് തവണയാണ് ഇത്തരണത്തിൽ ചൂട് കൂടിയത്. മഹാരാഷ്ട്രയിൽ വിദർഭയിൽ രണ്ട് മാസത്തിനിടെ നാലാമത്തെ ഉഷ്ണതരംഗവും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് വിദർഭയിലാണ്. ബ്രഹ്മപുരി- 44.7, അകോല-44.5, ചന്ദ്രപൂർ, വധ്ര-44.4, ഗോണ്ടിയ- 43.5, അമരാവതി- 43.2, അഹമ്മദ് നഗർ-42.3, സോളാപൂർ-41.4 എന്നിങ്ങനെയാണ് താപനില. ഇവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


1971 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരം 17,000 പേരാണ് സൂര്യതപമേറ്റ് മരിച്ചത്. കൃഷിപാടങ്ങളെയും ബാധിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഗോതമ്പ് കൃഷിയെയും കൂടിയ താപനില ബാധിച്ചിട്ടുണ്ട്. 20-60 ശതമാനം വരെ വിളനാശമാണ് ഈ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ളത്. 


ശ്രദ്ധിക്കേണ്ടത് എന്തൊക്ക?


1) നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം


2)  മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.


3) അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. 


4) പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. 


5) യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക. 
6) പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.


7) പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. 


8) കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.


9) അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.