ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു
ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയെത്തി
ഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പുകമഞ്ഞ് ശക്തമാണ് . അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെ ബാധിച്ചു . ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഉത്തർപ്രദേശ്,പഞ്ചാബ്,ഹരിയാന,മധ്യപ്രദേശ് ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുകയാണ് .
പഹൽഗാം,ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും ചാപനില മൈനസ് 5 ഡിദ്രി വരെ എത്തി . ഡൽഹി,ഹരിയാന,സിക്കിം,രാജസ്ഥാൻ,ഹിമാചൽ,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കാഴ്ച പരിധി 50 മീറ്റർ ആയി കുറഞ്ഞത് റോഡ്-റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു . ഇന്നലെ ഡൽഹിയിലെത്തേണ്ട 14 ട്രെയിനുകൾ വൈകിയാണെത്തിയത് .
സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തില്‍ ഇന്നലെ കുറഞ്ഞ താപനില 6.3 ഡിഗ്രി രേഖപ്പെടുത്തി . പഞ്ചാബ്,ഹരിയാന,ഉത്തര രാജസ്ഥാൻ എന്നിവടങ്ങളിൽ 3 മുതൽ 5 ഡിഗ്രി വരെ ഉയർന്നു. പഹൽഗാം,ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി . നോയിഡയിലെ സ്കൂളുകൾക്ക് അതിശഐത്യം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് . വരും ദിവസങ്ങളിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞ് ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദേശം .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...