New Delhi: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ട് BJP. അതിന് മുന്നോടിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും നിര്‍ണ്ണായക യോഗം ജൂൺ 11ന് ന്യൂഡൽഹിയിൽ നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Cyclone Biparjoy Updates: ബിപോർജോയ് അടുത്ത 36 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും, ഗുജറാത്തില്‍ കനത്ത ജാഗ്രത


ഈ നിര്‍ണ്ണായക യോഗത്തിന്‍റെ പ്രധാന അജണ്ട 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും യോഗത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ബിഎൽ സന്തോഷ് എന്നിവരും സംസ്ഥാന സംഘടനാ സെക്രട്ടറിമാരും  പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.


Also Read:  Fire Breaks Out In Train: ഒഡീഷയെ വിടാതെ ട്രെയിന്‍ അപകടങ്ങള്‍, ദുർഗ്-പുരി എക്‌സ്പ്രസിലെ AC കോച്ചില്‍ തീപിടിത്തം 


ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം BJP ആരംഭിച്ചു കഴിഞ്ഞു. അതിന് മുന്നോടിയായി ബുധനാഴ്ച ജെ പി നദ്ദ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ പാർട്ടി പ്രവർത്തകരുമായി പ്രത്യേക 'ടിഫിൻ മീറ്റിംഗ്' നടത്തിയിരുന്നു. ജനങ്ങളുടെ ഹൃദയം കീഴടക്കാൻ വ്യത്യസ്ത വഴികൾ കണ്ടെത്താനും അദ്ദേഹം പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചു.


"ടിഫിൻ മീറ്റിൽ" ബിജെപി അദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പാർട്ടിയുടെ പുതിയതും പഴയതുമായ പ്രവർത്തകർക്ക് ഒരു പ്രധാന മന്ത്രം നൽകി. ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ജനങ്ങളുടെ ഹൃദയം കീഴടക്കാൻ വ്യത്യസ്ത വഴികൾ കണ്ടെത്തണമെന്നും പറഞ്ഞു. 


പാർട്ടി പ്രവർത്തകരോട് ആത്മനിയന്ത്രണം പാലിക്കാനും ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാനും പരസ്പരം ഐക്യപ്പെടാനും ജെപി നദ്ദ അഭ്യർത്ഥിച്ചു. "അഹങ്കാരം വെടിഞ്ഞ് അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാം. നിങ്ങളുടെ ഉത്തരവാദിത്തം ഓര്‍മ്മിക്കണം, വിശാല ഹൃദയമുള്ളവര്‍ ആയിരിയ്ക്കുക, പരസ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കുക, അദ്ദേഹം പറഞ്ഞു. 


"കർഷകപ്രശ്നം, ഗുസ്തി താരങ്ങളുടെ വിഷയം അല്ലെങ്കില്‍ ഏതെങ്കിലും സാമൂഹിക വിഷയമാകട്ടെ  മാന്യമായി പ്രതികരിക്കാന്‍ എല്ലാവരും ശ്രമിക്കണം, ബിജെപി എപ്പോഴും സമൂഹത്തോടൊപ്പമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. സാമൂഹിക ക്ഷേമത്തിനായുള്ള പാർട്ടി പ്രവർത്തനവും ഉറപ്പാക്കണം, ആരോടും ആക്രമണാത്മകമായി പെരുമാറരുത്," അദ്ദേഹം കൂട്ടിച്ചേർത്തു.


പാർട്ടി അതിന്‍റെ സ്ഥാനം എപ്പോഴും അന്തസ്സോടെ നിലനിർത്താന്‍ ഉത്തകും വിധം എല്ലാവരും പ്രവര്‍ത്തിക്കണം എന്നും  പൊതുക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നദ്ദ പരാമർശിച്ചു.


"നാം ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ പാർട്ടിയാണ്. BJP ഇന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയേക്കാൾ വലുതാണ്, അതിനാൽ നാം എപ്പോഴും ഐക്യത്തോടെ നിലകൊള്ളുകയും നമ്മുടെ സ്ഥാനം അന്തസ്സോടെ നിലനിർത്തുകയും പൊതുജനക്ഷേമത്തിനായി എപ്പോഴും പ്രവർത്തിക്കുകയും വേണം", അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഓരോ ദിവസവും പുതിയ ആളുകളുമായി ബന്ധപ്പെടാൻ ശ്രമിക്കണം. വിവിധ സംസ്ഥാനങ്ങളുമായും ആളുകളുമായും ബന്ധപ്പെടാനും പരസ്പരം ഉത്സവങ്ങൾ ആഘോഷിക്കാനും  ശ്രമിക്കണം, അദ്ദേഹം പറഞ്ഞു. 


BJP ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ 2 മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി, മഹേഷ് ശർമ, പങ്കജ് സിംഗ് എന്നിവരും പങ്കെടുത്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.