Facial Recognition Entry: ഈ 3 വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ `മുഖം കാണിച്ച്` കടന്നുപോകാം...!
Facial Recognition Entry: രാജ്യത്ത് നടപ്പാക്കുന്ന ഡിജി യാത്ര എന്ന പദ്ധതിയുടെ ഭാഗമായാണ് മുഖം തിരിച്ചറിയൽ സംവിധാനം (Facial Recognition Entry) നടപ്പാക്കിയിരിയ്ക്കുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
New Delhi: ഇനി വിമാനയാത്രക്കാര്‍ക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ കടന്നുപോകാം, അതായത്, തടസ രഹിതമായ വിമാന യാത്രാനുഭവത്തിനായി ഡൽഹി, ബെംഗളൂരു, വാരാണസി എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയൽ സംവിധാനം (Facial Recognition Entry) 'ഡിജിയാത്ര' ആരംഭിച്ചു. നിലവില്‍ ആഭ്യന്തര വിമാന യാത്രക്കാർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
രാജ്യത്ത് നടപ്പാക്കുന്ന ഡിജി യാത്ര എന്ന പദ്ധതിയുടെ ഭാഗമായാണ് മുഖം തിരിച്ചറിയൽ സംവിധാനം (Facial Recognition Entry) നടപ്പാക്കിയിരിയ്ക്കുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Also Read: Good News on Fuel Price..!! രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില 14 രൂപ വരെ കുറഞ്ഞേക്കും
ഈ പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ രാജ്യത്തെ 4 വിമാനത്താവളങ്ങളിൽകൂടി ഈ സംവിധാനം നടപ്പാക്കും. അടുത്ത ഘട്ടത്തില്‍ ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നീ നാല് വിമാനത്താവളങ്ങളിലാണ് മുഖം തിരിച്ചറിയൽ സംവിധാനം (Facial Recognition Entry) നടപ്പാക്കുന്നത്. 2023 മാർച്ചോടെ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. തുടർന്ന്, ഈ സാങ്കേതികവിദ്യ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ നടപ്പാക്കും.
മുഖം തിരിച്ചറിയൽ സംവിധാനം (Facial Recognition Entry) എങ്ങനെ പ്രവര്‍ത്തിക്കും?
ഡിജിയാത്രയുടെ ഭാഗമായി നടപ്പാക്കുന്ന മുഖം തിരിച്ചറിയൽ സംവിധാനത്തിന്‍റെ (Facial Recognition Entry) സഹായത്തോടെ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ കടലാസ് രഹിത പ്രവേശനം ഉറപ്പാക്കാനാവും. കൂടാതെ, ഈ സംവിധാനം നിലവില്‍ വരുമ്പോള്‍ യാത്രക്കാരുടെ ഡാറ്റ ഓട്ടോമാറ്റിക്കായി പ്രോസസ്സ് ചെയ്യപ്പെടുകയാണ്. ആധാര്‍ അടിസ്ഥാനമാക്കിയാണ് സേവനം നടപ്പാക്കുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് സമ്പർക്കരഹിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ലഭ്യമാകുന്നു.
ആധാര്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കിയും സെല്‍ഫ് ഇമേജ് ക്യാപ്ചറും ഉപയോഗിച്ച് യാത്രക്കാര്‍ അവരുടെ വിശദാംശങ്ങള്‍ ഡിജിയാത്ര ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യുന്ന അവസരത്തില്‍ ഈ വിവരങ്ങള്‍ എയര്‍പോര്‍ട്ടുമായി പങ്കിടും.
യാത്രക്കാര്‍ ചെയ്യേണ്ടത്?
വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ ബാര്‍ കോഡുള്ള ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യണം. തുടര്‍ന്ന് ഇ-ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന മുഖം തിരിച്ചറിയല്‍ സംവിധാനത്തിലൂടെ (Facial Recognition Entry) അവരുടെ ഐഡന്‍റിയും യാത്രാ രേഖകളും പരിശോധിക്കപ്പെടും. പിന്നാലെ ഇ-ഗേറ്റ് വഴി യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാം. എന്നാല്‍ മറ്റ് സുരക്ഷാ പരിശോധനകള്‍ക്കും വിമാനത്തില്‍ കയറുന്നതിനും സാധാരണ നടപടിക്രമങ്ങള്‍തന്നെയാണ് പാലിക്കേണ്ടത്.
യാത്രക്കാരുടെ ഡാറ്റ എങ്ങനെ ശേഖരിക്കും?
ഡിജിയാത്രയുമായി ബന്ധപ്പെട്ട് പങ്കിട്ട ഡാറ്റയുടെ സ്വകാര്യത ഒരു ചോദ്യമാണ്. എന്നാല്‍, അതിനുള്ള വ്യക്തമായ മറുപടി വ്യോമയാനമന്തി ജ്യോതിരാദിത്യ സിന്ധ്യ നല്‍കുകയുണ്ടായി.
വിവരങ്ങള്‍ പങ്കിട്ട യാത്രക്കാരുടെ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്ത ഫോര്‍മാറ്റില്‍ സംരക്ഷിക്കുമെന്ന് ജ്യോതിറാവു സിന്ധ്യ വ്യക്തമാക്കി. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുക. ഈ ഡാറ്റ യാത്രക്കാരുടെ ഫോണുകളിലാണ് സംഭരിപ്പെടുന്നത്. കൂടാതെ വിമാനത്താവളവുമായി പങ്കിട്ട ഡാറ്റ യാത്രയ്ക്ക് 24 മണിക്കൂറിന് ശേഷം നീക്കം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിയാത്ര ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഡല്‍ഹി വിമാനത്താവളത്തില്‍, ടെര്‍മിനല്‍ 3ല്‍ (T3) നിന്ന് ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന യാത്രക്കാര്‍ക്ക് നിലവില്‍ ഡിജിയാത്ര സൗകര്യം ലഭ്യമാണ്.
ഡിജി യാത്രയിലൂടെ ലണ്ടനിലെ ഹീത്രൂ, യുഎസിലെ അറ്റ്‌ലാന്‍റ തുടങ്ങിയ ലോകോത്തര വിമാനത്താവളങ്ങളുടെ നിരയിൽ ഇന്ത്യയും എത്തിയിരിയ്ക്കുകയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...