ന്യൂഡൽഹി: വ്യാജ കാൻസർ മരുന്നുകൾ നിർമിച്ച് വിൽപ്പന നടത്തിയ സംഘം അറസ്റ്റിൽ. സ്വകാര്യ കാൻസർ ആശുപത്രിയിലെ രണ്ട് ജീവനക്കാരുൾപ്പെടെ ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഗുരുഗ്രാമിലും വ്യാജ കാൻസർ മരുന്നുകൾ നിർമിച്ച് സമീപ പ്രദേശങ്ങളിലും സംസ്ഥാനത്തുടനീളമുള്ള മെഡിക്കൽ സ്റ്റോറുകളിലും വിൽപ്പന നടത്തിവന്ന സംഘമാണ് അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികളിലൊരാൾ മെഡിക്കൽ ടൂറിസം കമ്പനി നടത്തുന്നയാളാണ്. അതിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കാൻസർ രോഗികൾക്ക് യുഎസ് ഡോളറിൽ വൻ തുകയ്ക്ക് വ്യാജ മരുന്നുകൾ വിറ്റിരുന്നതായി കണ്ടെത്തി. വ്യാജ മരുന്ന് നിർമാണ റാക്കറ്റിൻ്റെ സൂത്രധാരൻമാരായ വിഫിൽ ജെയിൻ (46), നീരജ് ചൗഹാൻ (38), നീരജിൻ്റെ ബന്ധു തുഷാർ ചൗഹാൻ (28), സൂരജ് ഷാത് (28), പർവേസ് ഖാൻ (33), കോമൾ തിവാരി (39), അഭിനവ് കോഹ്‌ലി (30) എന്നിവരാണ് അറസ്റ്റിലായത്.


ALSO READ: ഫാസ്ടാഗ് ലിസ്റ്റിൽ നിന്ന് പേടിഎമ്മിനെ നീക്കം ചെയ്തു; പട്ടിക പുതുക്കി എൻഎച്ച്എഐ, അംഗീകൃത ബാങ്കുകൾ ഇവയാണ്


കോമൾ തിവാരിയും അഭിനവ് കോഹ്‌ലിയും 2013 മുതൽ ഡൽഹിയിലെ ഒരു പ്രധാന സ്വകാര്യ കാൻസർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളാണ്. ഈ വ്യാജ മരുന്ന് നിർമാണ റാക്കറ്റ് രണ്ട് തരത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകളുടെ കാൻസർ മരുന്നുകളുടെ കുപ്പികളിൽ ആൻ്റി ഫംഗൽ മരുന്നുകൾ നിറച്ച് കാൻസർ മരുന്നായി വിൽപ്പന നടത്തുകയും പ്രാദേശികമായി നിർമിച്ച കുപ്പികളിൽ വ്യാജ മരുന്നുകൾ നിറച്ച് വ്യാജ ലേബലുകൾ ഒട്ടിച്ച് വിൽക്കുകയും ചെയ്തു.


ഡൽഹിയിൽ വ്യാജ കാൻസർ മരുന്നുകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി ഇൻ്റർസ്റ്റേറ്റ് ക്രൈം (ഐഎസ്‌സി) യൂണിറ്റിന് ലഭിച്ച സൂചനയെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തുടർന്ന് നിരീക്ഷണം ശക്തമാക്കി തെളിവുകൾ ശേഖരിച്ച ശേഷം റെയ്ഡ് നടത്തുകയായിരുന്നുവെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (ക്രൈം) സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഡൽഹി പോലീസിൻ്റെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഡൽഹിയിലെയും ഗുരുഗ്രാമിലെയും നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.


ഏഴ് അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ബ്രാൻഡുകളുടെയും രണ്ട് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ബ്രാൻഡുകളുടെയും വ്യാജ ലേബലുകൾ രേഖപ്പെടുത്തിയ കുപ്പികൾ കണ്ടെടുത്തു. വിപണിയിൽ നാല് കോടി രൂപ വിലവരുന്ന മരുന്നുകളാണ് പിടികൂടിയതെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് (ക്രൈം) ശാലിനി സിംഗ് പറഞ്ഞു. കാൻസർ മരുന്നുകളുടെ ഒഴിഞ്ഞ കുപ്പികളിൽ 100 ​​രൂപ വിലയുള്ള 'ഫ്ലൂക്കോനോസോൾ' എന്ന ആന്റി ഫംഗൽ മരുന്നാണ് നിറച്ചത്.


ALSO READ: ലക്ഷങ്ങൾ ഫീസ്, നൽകിയത് അം​ഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ; എറണാകുളം സ്വദേശി അറസ്റ്റിൽ


പാക്കേജിംഗിന് ശേഷം, ഓരോ ഇഞ്ചക്ഷൻ കുപ്പിയും വിപണിയിൽ ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ ഈടാക്കി വിറ്റു. പ്രതികളിൽ നിന്ന് 90 ലക്ഷം രൂപയും 19,000 ഡോളറും (15 ലക്ഷത്തിലധികം രൂപ) പിടിച്ചെടുത്തു. പടിഞ്ഞാറൻ ഡൽഹിയിലെ മോത്തി നഗറിലെ ഡിഎൽഎഫ് ക്യാപിറ്റൽ ഗ്രീൻസ് റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് ആദ്യ റെയ്ഡ് നടത്തിയത്. രണ്ടാമത്തെ റെയ്ഡ് ഗുരുഗ്രാമിലെ സൗത്ത് സിറ്റിയിലും മൂന്നാമത്തെ റെയ്ഡ് യമുന വിഹാറിലും നടത്തി. നാലാമത്തെ റെയ്ഡ് ഡൽഹിയിലെ ഒരു സ്വകാര്യ കാൻസർ ആശുപത്രിയിലാണ് നടത്തിയത്. അവിടെ നിന്നാണ് തിവാരിയെയും കോഹ്‌ലിയെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.