കോഴിക്കോട്: അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നൽകി പണം തട്ടിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിയായ ശ്യാംജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങൾ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകളാണ് സ്ഥാപനത്തിൽ നടത്തിയതെന്ന പാരതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റേഡിയോളജി ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിൽ നടത്തിയിരുന്നത്.
ALSO READ: അലമാരയിലിരുന്ന 55 പവന്‍ സ്വര്‍ണവും വജ്രവും മോഷണം പോയി; വൻ കവർച്ച
ഈ കോഴ്സുകൾക്ക് ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർഥികളിൽ നിന്ന് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്സ് നടത്തിയിരുന്നത്. മൂന്ന് വർഷത്തെ കോഴ്സിന് 64 വിദ്യാർഥികളാണ് പഠിക്കുന്നത്.
വിദ്യാർഥികൾ ഇന്റേൺഷിപ്പിനായി ആശുപത്രികളിൽ ചെന്നപ്പോഴാണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിൽ പഠിപ്പിക്കുന്ന കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ എസ്എസ്എൽസി, പ്ലസ്ടു തുടങ്ങി സ്ഥാപനത്തിൽ നൽകിയ സർട്ടിഫിക്കറ്റുകളും ഫീസും തിരികെ നൽകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.
ALSO READ: കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
എന്നാൽ മാനേജർ സർട്ടിഫിക്കറ്റുകളും ഫീസും നൽകാൻ തയ്യാറായില്ല. ഇതിനെതിരെ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന്, വിദ്യാർഥികളും രക്ഷിതാക്കളും പോലീസിൽ പരാതി നൽകി. പോലീസ് സംഘം എറണാകുളത്ത് നടത്തിയ പരിശോധനയിൽ ചില വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് കണ്ടെത്തിയിരുന്നു.
ഫീസും സർട്ടിഫിക്കറ്റുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.