Farmers Protest: സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ
റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളാണ് സംഘടനകൾ കാരണമായി ചൂണ്ടിക്കാണിക്കുന്നത്
ന്യൂഡൽഹി: കർഷക സമരത്തിൽ(Farmer Protest) നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ അറിയിച്ചു. രണ്ട് സംഘടനകളാണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.ഭാരതീയ കിസാന്‍ മസ്ദൂർ സംഗതൻ, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് സമരത്തിൽ നിന്നുമുള്ള പിന്മാറ്റം അറിയിച്ചത്.റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ അക്രമങ്ങളാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളെ ഇരു സംഘടനകളും വിമർശിച്ചു.
സമരത്തിന്റെ രീതിയുമായി തങ്ങള്‍ക്ക് ഒത്തുപോകാന്‍ കഴിയാത്തത് കൊണ്ട് തങ്ങള്‍ സമരത്തില്‍ നിന്നും പിന്മാറുന്നതായാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് വി.എം സിംഗ് പറഞ്ഞത്.സമരത്തില്‍ നിന്നും പിന്മാറുന്നുവെങ്കിലും കര്‍ഷരുടെ അവകാശങ്ങള്‍ക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങള്‍ തുടരും എന്നും അദ്ദേഹം പറഞ്ഞു.റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ തന്റെ സംഘടനക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍(Republic Day) നടന്ന അക്രമങ്ങളില്‍ ഏറെ വേദനിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് താക്കൂര്‍ ഭാനു പ്രതാപ് സിംഗ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...