New Delhi: അലയടിച്ച്‌ കര്‍ഷക രോക്ഷം, ചൊവ്വാഴ്ച ദേശീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ  ജനരോക്ഷം അലയടിക്കുകയാണ്.  ബില്ലിനെതിരെ  കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഒപ്പം പ്രക്ഷോഭത്തിനുള്ള ബഹുജനപിന്തുണയും  ഏറുകയാണ്.


കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  ചൊവ്വാഴ്ച ഭാരത് ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. മൂന്നുനിയമങ്ങളും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.


നിയമഭേദഗതി പിന്‍വലിക്കുന്നതില്‍ക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓള്‍ ഇന്ത്യാ കിസാന്‍ സഭയുള്‍പ്പടെയുള്ള കര്‍ഷകസംഘടനകള്‍. നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ  ഉദ്ദേശമെങ്കില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന  ചര്‍ച്ച കൊണ്ടു കാര്യമില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.


അതേസമയം, കര്‍ഷക  സമരത്തിന്‌  (Farmers protest) പിന്തുണയുമായി  നിരവധി നേതാക്കളാണ് രംഗത്തെത്തുന്നത് . തൃണമൂല്‍ കോണ്‍ഗ്രസ് (Trinamool Congress) എം.പി ഡെറക് ഒബ്രയന്‍ വിവിധ സമരപ്പന്തലുകളില്‍ എത്തി സമരനേതാക്കളെ കണ്ടു.


2006ല്‍ സിംഗൂരില്‍ നടന്ന ഭൂസമരത്തിന്‍റെ വലിയ രൂപമാണ് ഡല്‍ഹയില്‍ കാണുന്നതെന്ന് പറഞ്ഞ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee) കര്‍ഷകസമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. വിവാദനിയമഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പശ്ചിമബംഗാളിലും സമരം തുടങ്ങുമെന്നും മമത വ്യക്തമാക്കി.


Also read: Farmers protest: തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കൂ.... അമിത് ഷായോട് പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്


അതിര്‍ത്തികള്‍ അടച്ചാണ് സര്‍ക്കാര്‍  സമരക്കാരെ നേരിടുന്നത്.  ഇതോടെ ഡല്‍ഹി അതിര്‍ത്തിയില്‍ വലിയ ഗതാഗത സ്തംഭനമാണ്.  എന്‍എച്ച്‌ 24 പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. 


അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയുമായിമറ്റ് സംസ്ഥാനങ്ങളില്‍നിന്നും നിരവധി കര്‍ഷകരാണ് അതിര്‍ത്തി'യിലേയ്ക് എത്തുന്നത്‌.....