New Delhi: രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
കര്‍ഷകരെ സംബന്ധിക്കുന്ന വിഷയത്തില്‍ പരിഹാരം കാണേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും തനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി (Punjab CM) അമരീന്ദര്‍ സിംഗും (Amarinder Singh) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും (Amit Shah) തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്.
'നിയമങ്ങള്‍ക്ക് എതിരായ തന്‍റെ വിയോജിപ്പ് താന്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. പഞ്ചാബിന്‍റെ സമ്പദ് ഘടനയെയും രാജ്യത്തിന്‍റെ സുരക്ഷയെയും ബാധിക്കുന്ന ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമച്ചന്തകളും താങ്ങുവിലയും നിലനിര്‍ത്തുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കര്‍ഷക സമരത്തില്‍ (Farmers protest) മധ്യസ്ഥാനാവണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായുമായി ചര്‍ച്ചക്കെത്തിയപ്പോള്‍ വിഷയത്തില്‍ തന്‍റെ നിലപാട് വിട്ടുവീഴ്ചയില്ലാതെ ആവര്‍ത്തിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചെയ്തത്.
Also read: Farmers Protesst: നാലാം റൗണ്ട് ചർച്ച ഇന്ന്; ക്യാപ്റ്റൻ അമരീന്ദർ ഇന്ന് അമിത് ഷായെ കാണും
കര്‍ഷക പ്രതിഷേധത്തിന് പഞ്ചാബ് സര്‍ക്കാരും കോണ്‍ഗ്രസും നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇത് കേന്ദ്രത്തിന് നല്‍കുന്ന അവസാന അവസരമാണെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
കര്‍ഷക സമരത്തിന്‍റെ തുടക്കത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സി൦ഗിന് നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ ചുമതല വീണ്ടും അമിത് ഷാ ഏറ്റെടുത്തിരിയ്ക്കുകയാണ്...