New Delhi: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച്‌ രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിലൊന്നായ ഖനൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കര്‍ഷകന്‍  മരിക്കുകയും 12 ഓളം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ്  ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് മാറ്റിവച്ചിരിയ്ക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Farmers Protest: ഡൽഹി മാർച്ച് അനുവദിക്കാൻ ആവശ്യപ്പെട്ട് കര്‍ഷകര്‍, ചര്‍ച്ചയാവാം എന്ന് കേന്ദ്രം


പ്രതിഷേധവുമായി ബന്ധപ്പെട്ട അടുത്ത നടപടികള്‍ വെള്ളിയാഴ്ച വൈകുന്നേരം തീരുമാനിക്കുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ ശംഭുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


Also Read:  Planetary Transits March 2024: ഈ 6 രാശിക്കാർക്ക് മാർച്ച് മാസം അവിസ്മരണീയം!! ഈ 5 ഗ്രഹങ്ങളുടെ സംക്രമണം നൽകും വന്‍ നേട്ടങ്ങള്‍!! 
 
കര്‍ഷക പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഞായറാഴ്ച രാത്രി മൂന്ന് കേന്ദ്രമന്ത്രിമാരുടെ പാനലുമായി നടന്ന നാലാം റൗണ്ട് ചർച്ചയെത്തുടർന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഖനൗരിയിലെയും ശംഭുവിലെയും പഞ്ചാബിലെ കർഷകർ രാവിലെ തന്നെ തങ്ങളുടെ പ്രക്ഷോഭം പുനരാരംഭിച്ചിരുന്നു. 


ഖനൗരി, ശംഭു അതിർത്തികളിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ ഹരിയാന പോലീസ് അതിക്രമം നടത്തിയതായി കര്‍ഷകര്‍ ആരോപിക്കുന്നു. 'കര്‍ഷകരില്‍ പലർക്കും പരിക്കേൽക്കുകയും  പലരേയും കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത്, 'ഡൽഹി ചലോ' മാർച്ച് അടുത്ത രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഈ രണ്ട് ദിവസങ്ങളിൽ, പരിക്കേറ്റവരുടെയും കാണാതായ കർഷകരുടെയും കുടുംബങ്ങളെ കാണുകയും ഭാവി നടപടിയെക്കുറിച്ച് തീരുമാനിക്കുകയും ചെയ്യും',  കർഷക നേതാവ് പാന്ദർ മാധ്യമങ്ങളോട് പറഞ്ഞു.


കർഷക നേതാവ് ബൽദേവ് സിംഗ് സിർസയാണ് മരിച്ച കർഷകനെ പഞ്ചാബിലെ ബത്തിണ്ട ജില്ലയിലെ ബലോകേ ഗ്രാമവാസിയായ ശുഭ്‌കരൻ സിംഗ് (21) ആണ് എന്ന് തിരിച്ചറിഞ്ഞത്. മൂന്ന് പേരെ ഖനൗരിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അവരിൽ ഒരാൾ മരിച്ചതായും പട്യാല ആസ്ഥാനമായുള്ള രജീന്ദ്ര ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എച്ച്എസ് രേഖി പറഞ്ഞു. മരിച്ചയാളുടെ തലയിൽ മുറിവുണ്ടെന്നും മറ്റ് രണ്ട് പേർ ആരോഗ്യസ്ഥിതി വീണ്ടെടുത്ത തായും അദ്ദേഹം പറഞ്ഞു.  


വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (MSP) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ, കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് കർഷകർ ആണ് പങ്കെടുക്കുന്നത്. ഡല്‍ഹിയുടെ രണ്ട് പ്രധാന അതിര്‍ത്തികളില്‍ കര്‍ഷകര്‍ ദിവസങ്ങളായി ക്യാമ്പ് ചെയ്യുകയാണ്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.