Farmers Protest: പ്രതിഷേധം ഫലം കണ്ടു; ബുറാഡിയുടെ നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി
പോലീസ് കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി. കർഷകർക്ക് വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയിലാണ് പ്രതിഷേധക്കാര്‍ക്ക് അനുമതി ലഭിച്ചത്.
ന്യുഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷിക സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഡല്‍ഹി പോലീസിന്റെ (Delhi Police) നിലപാടില്‍ അയവുവരുന്നു. പോലീസ് കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായിട്ടാണ് റിപ്പോർട്ട്. കർഷകർക്ക് വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയിലാണ് പ്രതിഷേധക്കാര്‍ക്ക് അനുമതി ലഭിച്ചത്.
ഡൽഹി പൊലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ബുറാടിയുടെ (Buradi) നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി നൽകിയത്. ഡൽഹി പൊലീസ് കർഷക നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നടപടി. സമാധാനമായി പ്രതിഷേധം നടത്തണമെന്നും ഒരുതരത്തിലുള്ള ബുദ്ധിമുട്ടും മറ്റുള്ളവർക്ക് ഉണ്ടാക്കരുതെന്ന് കർഷകരോട് അഭ്യർത്ഥിക്കുന്നതയും ഡൽഹി പൊലീസ് പിആർഒ (Delhi Police PRO) ഈഷ് സിംഗാൾ എഎൻഐയോട് പ്രതികരിച്ചു.
ഇതോടെ ഏത് പ്രതിസന്ധിയും തരണം ചെയ്ത് ഡല്‍ഹിയിലെത്തിച്ചേരുക എന്ന കർഷകരുടെ ലക്ഷ്യം ഫലപ്രദമായിരിക്കുകയാണ്. കര്‍ഷകരെ പ്രതിരോധിക്കാന്‍ പോലീസിനു പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.
വ്യാഴാഴ്ച പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകരെ അംബാലയില്‍ പോലീസ് തടയുകയും അവർക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു ഉത്തർ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹി ലക്ഷ്യമാക്കി നീങ്ങിയത്.