ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ രണ്ട് ബിജെപി പ്രവർത്തകർ (BJP Worker) കൊല്ലപ്പെട്ടത് അടിക്കുള്ള തിരിച്ചടിയാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് ബിജെപി നേതാവിന്റെ മകന്റെ വാഹന വ്യൂഹം കയറി നാല് കർഷകർ (Farmers) കൊല്ലപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടത് അടിക്കുള്ള തിരിച്ചടി മാത്രമാണ്. കൊലപാതകത്തിൽ ഉൾപ്പെട്ടവരെ താൻ കുറ്റക്കാരായി കണക്കാക്കുന്നില്ലെന്നും രാകേഷ് ടിക്കായത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലഖിംപൂർ ഖേരി സംഭവത്തിനെതിരായ സമാധാനപരമായ പ്രതിഷേധങ്ങളുടെ ഒരു പരമ്പരയായിരിക്കുമെന്ന് കർഷകർ പറഞ്ഞതിന് പിന്നാലെയാണ് ടിക്കായത്തിന്റെ വിവാദ പരാമർശം.


ALSO READ: Lakhimpur Kheri Violence: കേന്ദ്രമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ


ലഖിംപൂർ കൂട്ടക്കൊലയിൽ ഉൾപ്പെട്ട കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ടിക്കായത്ത് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപൂർ ഖേരി കേസിലെ പ്രതിയുമായ ആഷിഷ് മിശ്രയെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ആശിഷ് മിശ്രയെ ലഖിംപൂർ ക്രൈം ബ്രാഞ്ച് ഓഫീസിൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


കർഷക സംഘടനകൾ ചൊവ്വാഴ്ച ലഖിംപുരിൽ മാർച്ച് നടത്തുമെന്നും ഒക്ടോബർ 18 -ന് ട്രെയിൻ തടയൽ സമരം നടത്തുമെന്നും ഒക്ടോബർ 26 -ന് ലഖ്നൗവിൽ മഹാപഞ്ചായത്ത് വിളിച്ചു ചേർക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു. അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: Lakhimpur Violence: കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്, പ്രതിഷേധം കടുപ്പിച്ച് കർഷകർ


ലഖിംപുർ ഖേരിയിൽ പ്രതിഷേധം നടത്തിയ കർഷക സംഘത്തിലേക്ക് അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള ഒരു എസ്‌യുവി ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചു. ആശിഷ് മിശ്രയുടെ വാഹനമായിരുന്നു ഇതെന്നാണ് കർഷകർ ആരോപിക്കുന്നത്. എന്നാൽ അജയ് മിശ്രയും ആശിഷ് മിശ്രയും ആരോപണങ്ങൾ നിഷേധിച്ചു. വാഹനം തങ്ങളുടെ കുടുംബത്തിലേത് തന്നെയാണെന്നും എന്നാൽ സംഭവം നടക്കുമ്പോൾ താനോ മകനോ വാഹനത്തിൽ ഇല്ലായിരുന്നെന്നും അജയ് മിശ്ര പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.